ആ കുട്ടിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായില്ല, അന്ന് പറയാന്‍ ധൈര്യമില്ലായിരുന്നു: രേവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ആ കുട്ടിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായില്ല, അന്ന് പറയാന്‍ ധൈര്യമില്ലായിരുന്നു: രേവതി

ഷൂട്ടിംഗിനിടെ പതിനേഴുകാരിക്കെതിരായി നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചു വെളിപ്പെടുത്തിയതിൽ വിശദീകരണവുമായി നടി രേവതി രംഗത്ത്. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പു നടന്ന സംഭവമാണെന്നും പെൺകുട്ടിയുടെ അനുമതിയില്ലാതെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും രേവതി പറഞ്ഞു. സംഭവ ദിവസം രാത്രി വളരെ വൈകി ആ പെൺകുട്ടി എന്റെ മുറിയുടെ വാതിലിൽ വന്ന് മുട്ടി രക്ഷിക്കണമെന്നു പറഞ്ഞതിനെത്തുടർന്ന് അവളെ മുറിയിലേക്കു വിളിക്കുകയായിരുന്നുവെന്ന് രേവതി പറഞ്ഞു. ലൈംഗികാതിക്രമമൊന്നും നടന്നിട്ടില്ല. ആ സംഭവം ഇക്കാലമത്രയും എന്നെ വല്ലാതെ വിഷമിപ്പിച്ചു. ശനിയാഴ്ച്ച നടന്ന wcc വാർത്താസമ്മേളനത്തിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചു പരാമർശം വന്നപ്പോൾ ഇന്നും പ്രസക്തിയുണ്ടെന്നു മനസിലാക്കി ഈ സംഭവം കൂടി പറഞ്ഞതാണെന്നും രേവതി വിശദീകരിച്ചു. നോ എന്നാൽ നോ എന്നുതന്നെയാണെന്ന് എല്ലാവരും മനസിലാക്കണം. അന്ന് ആ പ്രായത്തിൽ അതു പുറത്തറിയിക്കാനൊന്നുമുള്ള ധൈര്യമെനിക്കുണ്ടായിരുന്നില്ലെന്നും രേവതി പറഞ്ഞു. ഇന്നലെ ഡബ്ല്യു.സി.സി അംഗങ്ങൾ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരി പണ്ട് തന്റെ മുറിയുടെ വാതിലിൽ മുട്ടിയിരുന്നുവെന്നും അത് ഇനി ആവർത്തിക്കപ്പെടരുതെന്നുമായിരുന്നു രേവതി പറഞ്ഞത്. എന്നാൽ പീഡനവിവരം മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജിയാസ് ജമാൽ എറണാകുളം സെൻട്രൽ പൊലീസിൽ രേവതിക്കെതിരെ പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തണമെന്നും വിവരം മറച്ചുവച്ച രേവതിക്കെതിരെ കേസ് എടുക്കണമെന്നും പരാതിയിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2CdkQGR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages