പ്രളയബാധിതരെ സഹായിക്കാനായി രൂപവത്ക്കരിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി യേശുദാസ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ യേശുദാസ് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഭാര്യ പ്രഭയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രളയസമയത്ത് കേരളത്തിലെ സാഹിത്യ പ്രവർത്തകരെയും ഗാനഗന്ധർവനെയും കണ്ടില്ലെന്ന പി.സി ജോർജ്ജ് എം.എൽ.എയുടെ പരാമർശം വിവാദമായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ യേശുദാസിനെതിരേ വിമർശനമുയർന്നിരുന്നു. എന്നാൽ യേശുദാസ് തന്നെ വിളിച്ചെന്നും കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതെന്നും മുഖ്യമന്ത്രി പിന്നീട് നിയമസഭയെ അറിയിച്ചു. പ്രളയബാധിതർക്ക് കൈത്താങ്ങായി സിനിമാ സാംസ്കാരിക രംഗത്ത് നിന്ന് നിരവധിപേർ സഹായവുമായി രംഗത്ത് വന്നിരുന്നു. മലയാള സിനിമയിൽ നിന്നുമാത്രമല്ല തമിഴ്, തെലുഗ്, ബോളിവുഡ് സിനിമാതാരങ്ങളും സഹായവുമായി രംഗത്തെത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2DQNPTc
via
IFTTT
No comments:
Post a Comment