കൊച്ചി:ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ്്വർക്കിലേക്കും പരിധിയില്ലാത്ത ലോക്കൽ, എസ്.ടി.ഡി., റോമിങ് വോയ്സ്, വീഡിയോ കോളുകളും പ്രതിദിനം വേഗ നിയന്ത്രണങ്ങളില്ലാതെ 2 ജി.ബി. ഡേറ്റയും നൽകുന്ന 10 ദിവസം കാലാവധിയുള്ള സ്പെഷ്യൽ താരിഫ് വൗച്ചർ ബി.എസ്.എൻ.എൽ. അവതരിപ്പിച്ചു. കൂടാതെ നവംബർ ഏഴ് വരെ വിവിധ ബി.എസ്.എൻ.എൽ. സേവനങ്ങളുടെ ബില്ലുകൾ അടയ്ക്കുന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ചു. ഈ മാസത്തെ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, എഫ്.ടി.ടി.എച്ച്., മൊബൈൽ, വൈമാക്സ്, സി.ഡി.എം.എ. സേവനങ്ങളുടെ ബില്ലുകൾ അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് നികുതികൾ ഒഴിച്ചുള്ള തുകയുടെ ഒരു ശതമാനവും അടുത്ത അഞ്ചു മാസത്തെ തുക മുൻകൂറായി അടയ്ക്കുന്നവർക്ക് നികുതികൾ ഒഴിച്ചുള്ള തുകയുടെ മൂന്നു ശതമാനവും ഇളവ് ലഭിക്കുന്നതാണ്. ലീസ്ഡ് സർക്യൂട്ട് ബില്ലുകൾക്ക് നികുതികൾ ഒഴിച്ചുള്ള തുകയുടെ രണ്ട് ശതമാനം ഇളവും ലഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2z5y7xY
via
IFTTT
No comments:
Post a Comment