സരിതയുടെ പരാതിയിൽ ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

സരിതയുടെ പരാതിയിൽ ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ കേസ്

തിരുവനന്തപുരം: തന്നെ പീഡിപ്പിച്ചുവെന്ന സരിതാ എസ്.നായരുടെ പരാതിയിൽ ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാൽ എം.പി.ക്കുമെതിേര ക്രൈംബ്രാഞ്ച് കേസെടുത്തു.ഉമ്മൻചാണ്ടിക്കെതിേര പ്രകൃതിവിരുദ്ധ പീഡനത്തിനും കെ.സി.വേണുഗോപാലിനെതിേര ബലാത്സംഗത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തിന് സരിതാ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവരുൾപ്പെടെ നാലുപേർക്കെതിേര സരിതാ നായർ നേരത്തേ പരാതി നൽകിയിരുെന്നങ്കിലും കേസെടുക്കാനാകില്ലെന്ന നിയമോപദേശമാണ് പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്.സരിത നൽകിയ ഒറ്റ പരാതിയിൽ പലർക്കെതിേര കേസെടുക്കാനാകില്ലെന്നായിരുന്നു രാജേഷ് ദിവാൻ, ദിനേന്ദ്ര കശ്യപ് എന്നിവരുൾപ്പെട്ട അന്വേഷണസംഘത്തിന്റെ അന്നത്തെ നിലപാട്. ഇതിനുശേഷമാണ് സരിത ഏതാനും നാൾ മുൻപ്‌ ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിേര പ്രത്യേകം പരാതി നൽകിയത്. എ.ഡി.ജി.പി. അനിൽ കാന്തിനു നൽകിയ ഈ പരാതിയിൽ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2EzBeUV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages