29 വര്‍ഷം എഎഫ്‌സി ജനറല്‍ സെക്രട്ടറിയായിരുന്ന പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

29 വര്‍ഷം എഎഫ്‌സി ജനറല്‍ സെക്രട്ടറിയായിരുന്ന പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു

ക്വാലലംപുർ: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എ.എഫ്.സി) മുൻ ജനറൽ സെക്രട്ടറിയും ഫുട്ബോൾ സംഘാടകനുമായിരുന്ന പീറ്റർ വേലപ്പൻ (83) അന്തരിച്ചു. 1978 മുതൽ 2007 വരെ 29 വർഷം എ.എഫ്.സി ജനറൽ സെക്രട്ടറിയായിരുന്നു. ഏഷ്യൻ ഫുട്ബോളിന്റെവളർച്ചയുടെ പ്രധാന ശിൽപികളിൽ ഒരാളാണ്പീറ്റർ വേലപ്പനെന്ന് അനുശോചന സന്ദേശത്തിൽ എ.എഫ്.സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ അനുസ്മരിച്ചു. തമിഴ്നാട്ടിലെ തിരുച്ചെന്തൂരിൽ കുടുംബവേരുള്ള മലേഷ്യൻ പൗരനായ വേലപ്പൻ എ.എഫ്.സിയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ജനറൽ സെക്രട്ടറിയായിയ വ്യക്തിയാണ്. ഫുട്ബോളിന്റെ വളർച്ചക്കായി ഫിഫ നടപ്പാക്കിയ വിഷ്യൻ ഏഷ്യ പദ്ധതിയുടെ ചുമതലക്കാരനായിരുന്നു. 2002ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ഓർഗനൈസിങ് കമ്മിറ്റി കോ- ഓർഡിനേഷൻ ഡയറക്ടറായും തിളങ്ങി. 1978 മ്യൂണിച്ച് ഒളിമ്പിക്സിലേക്ക് മലേഷ്യ യോഗ്യത നേടിയപ്പോൾ ടീം മാനേജർ പീറ്ററായിരുന്നു. 1935-ൽ ജനിച്ച പീറ്റർ വിദേശ യൂണിവേഴ്സ്റ്റികളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബർമിങ്ഹാം യൂണിവേഴ്സ്റ്റിയിലും കാനഡയിലെ മക്ഗിൽ യൂണിവേഴ്സ്റ്റിയിലുമായി പഠനം പൂർത്തിയാക്കി. Content Highlights: Football administrator Peter Velappan dies aged 83


from mathrubhumi.latestnews.rssfeed https://ift.tt/2q4m146
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages