തിരുവനന്തപുരം: രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിലായി. ശബരിമല സംബന്ധിച്ച വിവാദ പരമാർശത്തിനാണ് നടപടി. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാൻ ആളുകൾ തയ്യാറായിരുന്നു എന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. കലാപാഹ്വാനം നടത്തിയെന്നാരോപിച്ചുള്ള പരാതിയിലാണ് അറസ്റ്റ്. കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലാണ് പരാതി രേഖപ്പെടുത്തിയത്. കൊച്ചി പോലീസ് തന്നെയാണ് തിരുവനന്തപുരം നന്ദൻകോട്ടുള്ള ഫ്ളാറ്റിൽ നിന്ന് രാഹുൽ ഈശ്വറിനെ അറസറ്റ് ചെയ്തത്. 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മതസ്പർദ്ധ വളർത്തുന്നതടക്കമുള്ള നീക്കങ്ങൾ രാഹുൽ ഈശ്വറിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് പോലീസിന് ലഭിച്ച പരാതി. എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. യുവതികൾ സന്നിധാനത്ത് പ്രവേശിപ്പിച്ചാൽ സ്വയം മുറിവേൽപ്പിച്ച് രക്തം വീഴ്ത്തി അവിടം അശുദ്ധമാക്കാൻ സജ്ജരായി ഇരുപതോളം പേർ ശബരിമലയിലുണ്ടായിരുന്നു എന്ന രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. അങ്ങനെ അശുദ്ധമാക്കി നട അടപ്പിക്കാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. വിവാദമായതിനെത്തുടർന്ന് താൻ നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. അറസ്റ്റിലേക്ക് നയിച്ച കേസിന് ആധാരമായ വാർത്താസമ്മേളനം
from mathrubhumi.latestnews.rssfeed https://ift.tt/2ObL1ju
via
IFTTT
No comments:
Post a Comment