ന്യൂഡല്‍ഹി: ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെ ഇപ്പോള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വിധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കാനാവില്ല. സമൂഹത്തിന് ഉപദ്രവകരമല്ലാത്ത ആചാരങ്ങള്‍ അവകാശത്തിന്റെ പരിധിയില്‍ വരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
നടപ്പാക്കാനാകുന്ന വിധി പറഞ്ഞാല്‍ മതിയെന്നായിരുന്നു അമിത് ഷാ ഇന്നലെ കണ്ണൂരില്‍ പറഞ്ഞത്. ഒരു മൗലികാവകാശം ഉറപ്പാക്കാന്‍ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചിരുന്നു. ഈ വിധി അംഗീകരിക്കാന്‍ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ് ഈ കോടതി വിധിയിലൂടെ. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2RncYaj
via IFTTT
No comments:
Post a Comment