മൂന്നു സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത പോളിയോ വാക്‌സിനില്‍ വൈറസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

മൂന്നു സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത പോളിയോ വാക്‌സിനില്‍ വൈറസ്

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത പോളിയോ വാക്‌സിനില്‍ അണുബാധ കണ്ടെത്തി. മഹാരാഷ്ട്ര, തെലുങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലാണ് ഇത് വിതരണം ചെയ്തത്. ടൈപ് 2 പോളിയോ വൈറസ് കലര്‍ന്ന 50,000 മരുന്നുകുപ്പികള്‍ ഇതുവരെ കണ്ടെത്തിയതായും ഇനിയും ഒരു ലക്ഷം കുപ്പികളില്‍ വൈറസ് കലര്‍ന്നതായി സംശയിക്കുന്നതായും ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

ഗാസിയാബാദ് ആസ്ഥാനമായ ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് വാക്‌സിനേഷനുള്ള മരുന്ന് നിര്‍മ്മിച്ചത്. വൈറസ് കലര്‍ന്ന പോളിയോ വാക്‌സിന്‍ നല്‍കിയ കുട്ടികളെ കണ്ടെത്തി നിരീക്ഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പരിഭ്രാന്തരാകേണ്ടെന്നും കുട്ടികളില്‍ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടോ എന്ന് പ്രത്യേക സമിതി നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ വാക്‌സിനേഷനെടുത്ത ചില കുട്ടികളുടെ വിസര്‍ജ്യത്തില്‍ നിന്നും പോളിയോ വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടത്. കമ്പനിയുടെ എംഡിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു ഡയറക്ടര്‍മാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.



from mangalam.com https://ift.tt/2NaNB97
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages