ചണ്ഡിഗഡ്: ലഹരി മരുന്നായ കറുപ്പ് നിയമവിധേയമാക്കണമെന്ന ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വാദത്തെ പിന്തുണച്ച് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിംഗ്.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തന്റെ അമ്മാവന്‍ കറുപ്പ് മരുന്നായി ഉപയോഗിക്കുകയും അദ്ദേഹം ഏറെനാള്‍ ജീവിച്ചെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
പാട്യാലയില്‍ നിന്നുമുള്ള എഎപി നേതാവുമായ ധരംവീര്‍ ഗാന്ധിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഡോക്ടര്‍കൂടിയായ ധരംവീര്‍ ചെയ്യുന്നത് വളരെ നല്ല പ്രവര്‍ത്തിയാണെന്നു പറഞ്ഞ സിദ്ദു അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായും പറഞ്ഞു.
എന്നാല്‍, മയക്കുമരുന്നിന്റെ ഉപയോഗം അമിതമായ പഞ്ചാബില്‍ കോണ്‍ഗ്രസ് മന്ത്രിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
from mangalam.com https://ift.tt/2xSGRaZ
via IFTTT
No comments:
Post a Comment