ധൊലാക്കിയ പതിവ് തെറ്റിച്ചില്ല; ജീവനക്കാർക്ക് ദീപാവലി സമ്മാനമായി 600 കാറുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ധൊലാക്കിയ പതിവ് തെറ്റിച്ചില്ല; ജീവനക്കാർക്ക് ദീപാവലി സമ്മാനമായി 600 കാറുകൾ

സൂറത്ത്: ജീവനക്കാർക്കായി ദീപാവലിക്ക് വമ്പൻസമ്മാനങ്ങൾ ഒരുക്കി വാർത്ത സൃഷ്ടിക്കുന്ന വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ ഇത്തവണയും പതിവ് തെറ്റിച്ചില്ല. 600 കാറുകളാണ് ഹരികൃഷ്ണ എക്സ്‌പോർട്‌സ് ജീവനക്കാർക്ക് സമ്മാനിച്ചത്. കാർ വേണ്ടാത്തവർക്ക് ബാങ്കിൽ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും നൽകി.മികച്ച പ്രകടനം കാഴ്ചവെച്ച 1700 ജീവനക്കാരെയാണ് വമ്പൻ സമ്മാനങ്ങൾക്കായി തിരഞ്ഞെടുത്തത്. ഇവരിൽ നാലുപേർക്ക് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വ്യാഴാഴ്ച കാറുകളുടെ താക്കോൽ കൈമാറിയത്. അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ ഹരേകൃഷ്ണയിലെ ജീവനക്കാരോട് സംസാരിക്കുകയും ചെയ്തു. ക്വിഡ്, സെലേറിയോ കാറുകളാണ് നൽകിയത്. 4.48 ലക്ഷം, 5.38 ലക്ഷം രൂപ വീതമാണ് ഇവയുടെ വില. 50 കോടി രൂപയാണ് ഈ ദീപാവലിക്കാലത്ത് ജീവനക്കാർക്കായി ധൊലാക്കിയ മാറ്റിവെച്ചത്. മുൻ വർഷങ്ങളിലും ഇദ്ദേഹം കാറുകളും ഫ്ളാറ്റുകളും സമ്മാനമായി നൽകിയിരുന്നു. 5500 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. മക്കളെ ജീവിതം പഠിപ്പിക്കാനായി കേരളത്തിലെയും മറ്റും ഹോട്ടലുകളിൽ തുച്ഛവേതനത്തിന് ജോലി ചെയ്യിക്കാനായി അയച്ച സംഭവവും സാവ്ജി ധൊലാക്കിയയുടെ പരീക്ഷണങ്ങളിൽ പെടുന്നു.രൂപയുടെ മൂല്യമിടിവും നീരവ് മോദിയുടെ അറസ്റ്റിനെത്തുടർന്ന് വജ്ര രംഗത്തുണ്ടായ നിയന്ത്രണങ്ങളും ഒക്കെ നിലനിൽക്കെയാണ് ഇദ്ദേഹം ദീപാവലിക്ക് ഇത്രയും സമ്മാനങ്ങൾ ഒരുക്കിയത്. മാനേജ്‌മെന്റ് വിഭാഗത്തിലുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് മെഴ്‌സിഡസ്‌ ബെൻസുകൾ നേരത്തേ നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2OMmBT3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages