പാചകവാതക വില 59രൂപ കൂടി; ഇന്ധന വിലയിലും വര്‍ധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

പാചകവാതക വില 59രൂപ കൂടി; ഇന്ധന വിലയിലും വര്‍ധന

ന്യൂഡൽഹി: പാചകവാതക സിലിൻഡറിന് വീണ്ടും വിലകൂടി. ഡൽഹിയിൽ 2.89 രൂപ വർധിപ്പിച്ച് സബ്സിഡി സിലിൻഡർ ഒന്നിന് 502.40 രൂപയാക്കി. സബ്സിഡി ഇല്ലാത്തവയ്ക്ക് സിലിൻഡർ ഒന്നിന് 59 രൂപ കൂട്ടി 871.50 രൂപയാക്കി. കേരളത്തിൽ സബ്സിഡിയില്ലാത്ത പാചകവാതക സിലിൻഡർ ഒന്നിന് 54 രൂപ വർധിച്ച് 869.50 രൂപയായിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന്റെ വില 1450.10 രൂപയിൽനിന്നും 1497 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ വില, വിദേശ നാണ്യ ഇടപാടിലെ വ്യതിയാനം എന്നിവ വിലയെ സ്വാധീനിക്കുന്നതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി)പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ സബ്സിഡി നിരക്കിൽ ലഭിക്കുന്ന പാചകവാതക സിലിൻഡറിന് 2.89 രൂപ മാത്രമാണ് വർധിക്കുന്നതെന്നും ഇത് ജി.എസ്.ടി കാരണമാമെന്നും ഐ.ഒ.സി കൂട്ടിച്ചേർത്തു. വിലവർധനയ്ക്ക് ആനുപാതികമായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തുന്ന സബ്സിഡി തുകയിലും വർധനയുണ്ടായിട്ടുണ്ട്. സെപ്റ്റംബറിൽ സിലിണ്ടർ ഒന്നിന് സബ്സിഡിയായി ലഭിച്ചിരുന്ന 320.49 രൂപ ഒക്ടോബറിൽ 376.60 ആയി ഉയരും. അതേസമയം പെട്രോൾ-ഡീസൽ വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഡീസൽ ലിറ്ററിന് 32 പൈസയും പെട്രോൾ ലിറ്ററിന് 25 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില 87.19 രൂപ, ഡീസൽ 80.36. കൊച്ചിയിൽ പെട്രോൾ വില 87.78 രൂപ, ഡീസൽ 79.11. കോഴിക്കോട് പെട്രോൾ 86.03, ഡീസൽ 79.37 രൂപ. എന്നിങ്ങനെയാണ് കേരളത്തിലെ ഇന്ധനവില.


from mathrubhumi.latestnews.rssfeed https://ift.tt/2DGlDCs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages