55 കിലോമീറ്റർ നീളമുള്ള ഹോങ്കോങ് - സുഹായ് കടൽപ്പാലം തുറന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

55 കിലോമീറ്റർ നീളമുള്ള ഹോങ്കോങ് - സുഹായ് കടൽപ്പാലം തുറന്നു

ഹോങ്കോങ്: ലോകത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഹോങ്കോങിനെയും മക്കാവുവിനെയും ചൈനീസ് നഗരമായ സുഹായ്യുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 55 കിലോമീറ്ററാണ് നീളം. ചൊവ്വാഴ്ച രാവിലെ സുഹായ്യിൽ നടന്ന ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ആണ് പാലം ലോകത്തിന് സമർപ്പിച്ചത്. 20 ബില്യൺ യു.എസ് ഡോളർ ചിലവഴിച്ച് നിർമിച്ച പാലം ഒമ്പത്വർഷം കൊണ്ടാണ് പൂർത്തിയായത്. ബുധനാഴ്ച മുതൽ പാലത്തിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. 2016ൽ പാലം പൂർത്തിയാക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പലകാരണങ്ങൾ മൂലം ഇത് നീണ്ട് പോവുകയായിരുന്നു. ഈ നഗരങ്ങൾ തമ്മിലുള്ള യാത്രക്ക് നിലവിൽ മൂന്ന് മണിക്കൂറോളം സമയം എടുത്തിരുന്നത് ഇനി അരമണിക്കൂറായി കുറയും. peoples daily china/twitter സ്ഥിര യാത്രക്കാരേയും വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് പാലം നിർമിച്ചിരിക്കുന്നത്. അതിസാഹസികമായി നടന്ന പാലത്തിന്റെ നിർമ്മാണത്തിനിടെ അനേകം തൊഴിലാളികൾ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭൂകമ്പങ്ങളെയും ചുഴലിക്കാറ്റുകളെയും അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മിതി. 400,000 ടൺ സ്റ്റീലാണ് പാലത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ എല്ലാവർക്കും ഈ പാലത്തിന് മുകളിലൂടെവാഹനം ഓടിക്കാൻ കഴിയില്ല. സ്വകാര്യ വാഹനങ്ങൾ കർശന നിയന്ത്രണത്തോടുകൂടി നേരത്തെ അനുമതി വാങ്ങിയാൽ മാത്രമേ പാലത്തിൽ കയറാൻ കഴിയുകയുള്ളു. എന്നാൽ സ്വകാര്യ ബസുകൾ പാലത്തിലൂടെ സർവീസ് നടത്തും. റെയിൽവേ ട്രാക്കുകൾ പാലത്തിൽ ഇല്ല. പാലത്തിന്റെ നിർമ്മാണം അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു. ഇത്ര ഭീമൻ തുക നിർമാണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു ആദ്യ വിവാദം. രാഷ്ട്രീയ വിവാദങ്ങൾക്ക് പുറമെ പരിസ്ഥിതി പ്രവർത്തകരും പാലത്തിനെതിരെ രംഗത്തെത്തിയിരുന്നു. ലോകത്ത് അത്യപൂർവമായ ചൈനീസ് വെള്ള ഡോൾഫിനുകളുടെ വാസസ്ഥലമായ ഈ പ്രദേശത്ത് ഈ പാലം വരുന്നത് അവയുടെ ജീവനുകൾക്ക് ഭീഷണിയാവും എന്നായിരുന്നു ഇവരുടെ വാദം. peoples daily china/twitter വർഷം 86 മില്യൺ യു.എസ് ഡോളർ ടോൾ വരുമാനം പാലത്തിൽ നിന്ന് ഉണ്ടാവുമെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വരുമാനത്തിന്റെ വലിയൊരു ശതമാനം തുക പാലത്തിന്റെ പരിപാലത്തിനായി വിനിയോഗിക്കേണ്ടി വരുമെന്നാണ് വിദഗ്ദർ പറയുന്നത്. അതിനാൽ തന്നെ കൂറ്റൻ വെള്ളാന എന്നാണ് വിമർശകർ പാലത്തിന് നൽകിയിരിക്കുന്ന വിളിപ്പേര്. content highlights:Worlds longest sea crossing bridge opens


from mathrubhumi.latestnews.rssfeed https://ift.tt/2q3ApK1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages