മുംബൈ: 2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാർ ചൈനീസ് ഫോണുകൾക്കായി ചെലവിട്ടത് 50,000 കോടി രൂപ. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ തുക. നാല് ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ 2017 സാമ്പത്തിക വർഷത്തിൽ രാജ്യത്തുനിന്നുനേടിയ വരുമാനം 26,262.4 കോടിയാണ്. 2018 ലാകട്ടെ ഇത് 51,722.1 കോടി രൂപയായി. 2017 സാമ്പത്തിക വർഷത്തിൽ സാംസങിന്റെ വില്പന 34,261 കോടി രൂപയുടേതായിരുന്നു. ആപ്പിളാണെങ്കിൽ 13,097 കോടി രൂപയും രാജ്യത്തുനിന്നുനേടി. ഷവോമി, ഒപ്പോ, വിവോ, ഹോണർ, ലനോവോ-മോട്ടറോള, വൺ പ്ലസ്, ഇൻഫിനിക്സ് തുടങ്ങിയ ഫോണുകൾ വാങ്ങുന്നതിനാണ് ഇത്രയും തുക ഇന്ത്യക്കാർ ചെലവിട്ടത്. രാജ്യത്തെ മൊത്തം സ്മാർട്ട്ഫോൺ വിപണിയുടെ പകുതിയോളം വരും ചൈനീസ് ഫോണുകളുടെ വിഹിതം. സൗത്ത് കൊറിയൻ, ജപ്പാനീസ്, ഇന്ത്യൻ കമ്പനികൾ പുറത്തിറക്കുന്ന ഫോണുകളെക്കാൾ കുറഞ്ഞ വിലയിൽ ഹൈഎൻഡ് ഫോണുകളാണ് ചൈനീസ് കമ്പനികൾ പുറത്തിറക്കുന്നത്. ഷവോമി ഇന്ത്യയുടെ 2018ലെ മൊത്തം വരുമാനം 22,947.3 കോടി രൂപയാണ്. ഒപ്പോ(11,994.3 കോടി), വിവോ (11,179.3 കോടി രൂപ) എന്നിങ്ങനെയാണ് ചൈനീസ് കമ്പനികളുടെ വരുമാനം. വൻസാധ്യത മുന്നിൽ കണ്ട് ഷവോമി ഇന്ത്യ രാജ്യത്ത് ഏപ്രിലിൽ 15,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പോയാണെങ്കിൽ യുപിയിൽ രണ്ട് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിവോയുടെ പ്ലാന്റിൽ 5000 പേർക്ക് ജോലി നൽകുമെന്നാണ് പ്രഖ്യാപനം.
from mathrubhumi.latestnews.rssfeed https://ift.tt/2yD8wNJ
via
IFTTT
No comments:
Post a Comment