ശബരിമല എല്ലാവരുടേയും; ഇരുമുടിക്കെട്ടില്ലാതെയും ദര്‍ശനം നടത്താം- ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ശബരിമല എല്ലാവരുടേയും; ഇരുമുടിക്കെട്ടില്ലാതെയും ദര്‍ശനം നടത്താം- ഹൈക്കോടതി

കൊച്ചി: ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥർക്കുംഅവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി. വിശ്വാസികൾക്ക് മാത്രമേ ക്ഷേത്രദർശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ശബരിമല എല്ലാവരുടേയുമാണ്,ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയ്ക്ക് പോകാം. പതിനെട്ടാം പടിയിലൂടെ കയറാൻ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളു. അല്ലാത്തവർക്ക് നേരെ എതിർവശത്തുള്ള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാവുന്നതാണ്. ശബരിമല ദർശനം സംബന്ധിച്ച് ഈ കീഴ് വഴക്കം നിലനിന്നു പോരുന്നതാണ്. നാനാജാതിമതസ്ഥർക്കും കടന്നുവരാവുന്ന ഇടമാണ് ശബരിമലയെന്ന് ചൂണ്ടിക്കാട്ടിയ കോടതിഹർജിയിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഹർജി തള്ളുകയും ചെയ്തു.സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടമാണെന്നും കോടതി അഭിപ്രായപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2zaYOBD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages