ഒരു ഗോളടിച്ചിട്ട് 400 മിനിറ്റ്; അലാവെസിനോടും തോറ്റ് റയല്‍ മാഡ്രിഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ഒരു ഗോളടിച്ചിട്ട് 400 മിനിറ്റ്; അലാവെസിനോടും തോറ്റ് റയല്‍ മാഡ്രിഡ്

മാഡ്രിഡ്:ക്രിസ്റ്റ്യാനൊ റൊണാൾഡോ പോയശേഷം റയലിന്റെ നില അൽപം പരുങ്ങലിലാണ്. ലാ ലിഗ മത്സരത്തിൽ അലാവെസിനോട് റയൽ തോറ്റു. 95-ാം മിനിറ്റിൽ നേടിയ ഗോളിലാണ് അലാവെസിന്റെ വിജയം. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് 14 പോയിന്റാണ് റയലിന്റെ സമ്പാദ്യം. നാല് മത്സരങ്ങൾ വിജയിച്ചപ്പോൾ രണ്ട് വീതം മത്സരങ്ങളിൽ തോൽവിയും സമനിലയുമാണ് റയലിന്റെ സമ്പാദ്യം. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ അലാവെസിന്റെ കോർണർ പ്രതിരോധിക്കുന്നതിൽ റയൽ പരാജയപ്പെടുകയായിരുന്നു. കിട്ടിയ അവസരം മുതലെടുത്ത് മാനുവൽ ഗാർഷ്യ സാഞ്ചസ് ലക്ഷ്യം കണ്ടു. അതേസമയം അലാവെസ് ഗോൾകീപ്പറെ ഒന്നുപരീക്ഷിക്കാൻ പോലും റയലിന് കഴിഞ്ഞില്ല. കഴിഞ്ഞ 400 മിനിറ്റിൽ ഒരു ഗോൾ പോലും കണ്ടെത്താൻ റയലിന് കഴിഞ്ഞിട്ടില്ല. ക്രിസ്റ്റിയാനോ പോയതിന് ശേഷമുള്ള വിടവ് ഇതുവരെ ടീം നികത്തിയിട്ടില്ല. ഇക്കാര്യം റയൽ ഗോൾകീപ്പർ കെയ്ലർ നവാസ് നേരത്ത വ്യക്തമാക്കിയിരുന്നു. ലീഗിലെ മറ്റു മത്സരങ്ങളിൽ ലെഗനെസ് റയോ വല്ലെക്കാനോയെ പരാജയപ്പെടുത്തി. ലെവാന്റെ ഒരൊറ്റ ഗോളിനെ ഗെറ്റാഫെയെ തോൽപ്പിച്ചപ്പോൾ ജിറോണയക്കെതിര എയ്ബർ 3-2ന് വിജയിച്ചു. അത്ലറ്റിക്കോ ബിൽബാവോയെ റയൽ സൊസൈദാദും പരാജയപ്പെടുത്തി. 95th min Winner v Real Madrid. Peep the limbs. One dude even falls out of the crowd onto his feet. pic.twitter.com/SeWiWWmvh7 — Eli (@ElMengem) 6 October 2018 Content Highlights: Without A Goal In Over 400 Minutes Real Madrid loss at Alaves


from mathrubhumi.latestnews.rssfeed https://ift.tt/2y6BV2r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages