ന്യൂഡൽഹി:സെപ്റ്റംബറിൽ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പം നേരിയ തോതിൽ വർധിച്ച് 3.77 ശതമാനമായി മാറി. കഴിഞ്ഞ മാസം ഇത് 3.69 ശതമാനമായിരുന്നു. ഇത് 10 മാസത്തെ താഴ്ന്ന നിരക്കായിരുന്നു. ഇന്ധനവില ഉയർന്നതും ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതുമാണ് പണപ്പെരുപ്പം നേരിയ തോതിൽ ഉയർത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3.28 ശതമാനം ആയിരുന്നു പണപ്പെരുപ്പം. അതേസമയം പണപ്പെരുപ്പം ഈ മാസം 4 ശതമാനത്തിൽ എത്തിയേക്കുമെന്നായിരുന്നു ആർ.ബി.ഐ.യുടെ അനുമാനം. ധാന്യം, മാംസം, മത്സ്യം, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റം തുടരുകയാണ്. ഇന്ധന മേഖലയിൽ 8.47 ശതമാനമാണ് സെപ്റ്റംബറിൽ വിലക്കയറ്റം.
from mathrubhumi.latestnews.rssfeed https://ift.tt/2pPy8C3
via
IFTTT
No comments:
Post a Comment