കോട്ടയം: അക്രമരാഷ്ട്രീയത്തിന് ഇരയായി വീല്‍ച്ചെയറില്‍ കഴിയുന്ന സൈമണ്‍ ബ്രിട്ടോയുടെ 35 വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ച് ഭാര്യ സീന ഭാസ്‌കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. മറ്റുള്ളവര്‍ക്കും ഊര്‍ജ്ജം പകരുന്നതാണ് സൈമണിന്റെ ജീവിതമെന്നും ഇപ്പോഴും വ്യക്തമായ ആശയ തെളിമയോടും രാഷ്ട്രീയ ബോധത്തോടും ജീവിയ്ക്കാന്‍ കഴിയുന്ന അപൂര്‍വ്വങ്ങളിലൊരാളായി സഖാവ് സൈമണ്‍ ബ്രിട്ടോ എന്നും സീന കുറിക്കുന്നു.
എറണാകുളം ജനറല്‍ ആശുപത്രി കാഷ്വാലിറ്റിയ്ക്ക് സമീപത്തിട്ട് കെഎസ്‌യുക്കാര്‍ ഹൃദയം, കരള്‍, ശ്വാസകോശം, നട്ടെല്ല് എന്നീ അവയവങ്ങളില്‍ കഠാര മുന മാറി മാറി കുത്തിയിറക്കിയപ്പോള്‍ സന്തോഷിച്ചു; ഒരുത്തനെക്കൂടി ഉന്മൂലനം ചെയ്യാനായല്ലോ. എന്നാല്‍ ഒന്നില്‍ നിന്നും ഒരായിരമെന്ന പോല്‍ ഉയിര്‍ത്തെഴുന്നേറ്റ് 85% ചേതനയറ്റ അതായത് 15% മാത്രം ജീവനുള്ള ശരീരവുമായി തന്റെ രാഷ്ട്രീയവും താന്‍ തെരഞ്ഞെടുത്ത പാതയും വളരെ ശരിയാണെന്ന് വിളിച്ചു പറഞ്ഞും എഴുതിയും ഇന്നും ജീവിയ്ക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം,
ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം...
അതിജീവിയ്ക്കുക അത് അത്ര എളുപ്പമുള്ള കാര്യമാണൊ? അതും മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു നല്‍കി; ഇപ്പോഴും വ്യക്തമായ ആശയ തെളിമയോടും രാഷ്ട്രീയ ബോധത്തോടും ജീവിയ്ക്കാന്‍ കഴിയുന്ന അപൂര്‍വ്വങ്ങളിലൊരാളായി സഖാവ് സൈമണ്‍ ബ്രിട്ടോ എന്ന് നാം പറയുമ്പോഴും; പരസഹായത്തോടു കൂടിയുള്ള ജീവിതത്തിന് 35 വര്‍ഷം തികയുന്നു.
1983 ഒക്ടോബര്‍ 14-ാം തീയതി എറണാകുളം ജനറല്‍ ആശുപത്രി കാഷ്വാലിറ്റിയ്ക്ക് സമീപത്തിട്ട് കെഎസ്‌യുക്കാര്‍ ഹൃദയം, കരള്‍, ശ്വാസകോശം, നട്ടെല്ല് എന്നീ അവയവങ്ങളില്‍ കഠാര മുന മാറി മാറി കുത്തിയിറക്കിയപ്പോള്‍ സന്തോഷിച്ചു; ഒരുത്തനെ ക്കൂടി ഉന്മൂലനം ചെയ്യാനായല്ലൊ ... എന്നാല്‍ ഒന്നില്‍ നിന്നും ഒരായിരമെന്ന പോല്‍ ഉയിര്‍ത്തെഴുന്നേറ്റ് 85% ചേതനയറ്റ അതായത് 15% മാത്രം ജീവനുള്ള ശരീരവുമായി തന്റെ രാഷ്ട്രീയവും താന്‍ തെരഞ്ഞെടുത്ത പാതയും വളരെ ശരിയാണെന്ന് വിളിച്ചു പറഞ്ഞും എഴുതിയും ഇന്നും ജീവിയ്ക്കുന്നു...
കടന്നു പോയ 35 വര്‍ഷത്തിനുള്ളില്‍ എന്നെ പോലെ ധാരാളം പേര്‍ സഹായവുമായി കടന്നു വന്നിട്ടുണ്ട്. അവര്‍ക്കൊക്കെ ഇന്നും ആവേശമായി ജീവിയ്ക്കുന്നു. എന്നാല്‍ സഹായിയ്ക്കാനെത്തിയവരില്‍ പലരേയും മനുഷ്യത്വരഹിതവെറിയന്മാര്‍ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്തിട്ടുണ്ട്... ഏറ്റവും ഒടുവില്‍ അഭിമന്യുവും...
വിങ്ങുന്ന ഹൃദയത്തോടെ പരസ്പരം ചര്‍ച്ച ചെയ്യുന്ന രക്തസാക്ഷിത്വങ്ങള്‍, തീഷ്ണമായുള്ള രാഷ്ട്രീയ ചര്‍ച്ച, വര്‍ഗീയ വിഘടനവാദികളുടെ കാണാമുഖങ്ങള്‍, കോര്‍പ്പറേറ്റ് വല്‍ക്കരണം തുടങ്ങി വിവിധ വിഷയങ്ങള്‍... എങ്കിലും ഇപ്പോഴും ഞങ്ങള്‍ക്ക് പ്രധാനം കാമ്പസിലെ ചലനാത്മകമായ യൗവ്വനങ്ങള്‍ തന്നെയാണ്.... പുരോഗമന പ്രസ്ഥാനത്തിന്റെ തണലില്‍ ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്...
അതിജീവനത്തിന്റെ ആള്‍രൂപത്തിന് ലാല്‍ സലാം...
from mangalam.com https://ift.tt/2NFwHzN
via IFTTT
No comments:
Post a Comment