ന്യൂഡല്‍ഹി: മീടു വെളിപ്പെടുത്തലുകളില്‍ കുടുങ്ങിയ കേന്ദ്രസഹമന്ത്രി എംജെ അക്ബര്‍ രാജ്യത്ത് തിരിച്ചെത്തി. ആരോപണങ്ങളില്‍ പിന്നീട് പ്രതികരിക്കാമെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മീടു ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നൈജീരിയയില്‍ മന്ത്രി ഇന്ന് ആദ്യമായാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്.
അക്ബറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം തേടുമെന്നാണ് ഔദ്യോഗികവൃത്തങ്ങളില്‍ നിന്നുള്ള സൂചന. അതിന് ശേഷമായിരിക്കും രാജിയുടെ കാര്യങ്ങള്‍ തീരുമാനിക്കുക.
അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അക്ബര്‍ രാജിവെക്കണമെന്ന് ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
from mangalam.com https://ift.tt/2CIK15s
via IFTTT
No comments:
Post a Comment