മുംബൈ: തുടർച്ചയായ ദിനങ്ങളിലെ നഷ്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്സ് 358 പോയന്റ് ഉയർന്ന് 34206ലും നിഫ്റ്റി 113 പോയന്റ് നേട്ടത്തിൽ 10259ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യബുൾസ് ഹൗസിങ്, ഐഒസി, എച്ച്പിസിഎൽ, ഭാരതി എയർടെൽ, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഒഎൻജിസി, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, വേദാന്ത തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. മിക്കവാറും സെക്ടറുകളിൽ വാങ്ങൽ താൽപര്യം പ്രകടമാണ്. പ്രത്യേകിച്ച്, ധനകാര്യം, ഊർജം, ലോഹം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിൽ.
from mathrubhumi.latestnews.rssfeed https://ift.tt/2Rd0h1L
via
IFTTT
No comments:
Post a Comment