30 കാരുടെ 'യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍' 36 കാരനായ പൃഥ്വിയേയും ചേര്‍ത്ത് യുവജനക്ഷേമ ബോര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

30 കാരുടെ 'യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍' 36 കാരനായ പൃഥ്വിയേയും ചേര്‍ത്ത് യുവജനക്ഷേമ ബോര്‍ഡ്

കൊച്ചി : ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും യുവതീ യുവാക്കളുടെ സേവനം ഉറപ്പാക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്ന വോളന്റിയര്‍ സേനയായ കേരളാ യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍ നടന്‍ പൃഥ്വിരാജും അംഗമായി. ജില്ലാ യുവജനക്ഷേമ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുതുക്കിയാണ് പൃഥ്വിരാജ് സേനയില്‍ അംഗമായത്.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ സന്നദ്ധതയും കഴിവുമുള്ള 18 നും 30 നും ഇടയില്‍ പ്രായമുള്ള ഒരുലക്ഷം യുവജനങ്ങളെ തെരഞ്ഞെടുത്താണ് സേന രൂപീകരിക്കുക. ഇവരില്‍ നിന്നും ശാരീരിക ക്ഷമതയും അര്‍പ്പണ ബോധവുമുള്ള 100 യുവജനങ്ങളെ വീതം ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കും. ഇവിടേയ്ക്കാണ് 36 കാരനായ പൃഥ്വിരാജിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പങ്കെടുത്തു.



from mangalam.com https://ift.tt/2Ph3b4H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages