2019 ലും മോദി തന്നെ;എന്‍ഡിഎയ്ക്ക് 276 സീറ്റെന്ന് എബിപി-സി വോട്ടര്‍ സര്‍വെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

2019 ലും മോദി തന്നെ;എന്‍ഡിഎയ്ക്ക് 276 സീറ്റെന്ന് എബിപി-സി വോട്ടര്‍ സര്‍വെ

ന്യൂഡൽഹി: ഇപ്പോഴത്തെ സഖ്യങ്ങൾ അതേ പോലെ തുടർന്നാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വത്തിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടർ സർവെ. കഴിഞ്ഞ സെപ്റ്റംബറിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിൽരാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നായിരുന്നു സർവെ പരിശോധിച്ചത്. 543 ലോക്സഭാ സീറ്റുകളിൽ 38 ശതമാനം വോട്ട് നേടി എൻഡിഎ 276 സീറ്റുകൾ നേടുമെന്നാണ് സർവെ പറയുന്നത്. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎക്ക് 25 ശതമാനം വോട്ടും 112 സീറ്റും കിട്ടുമെന്ന് സർവെ പ്രവചിക്കുന്നു. മറ്റ് കക്ഷികളെല്ലാം കൂടി 37 ശതമാനം വോട്ട് നേടി 155 സീറ്റുകൾ ലഭിച്ചേക്കുമെന്നും സർവെ പറയുന്നു. മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും എൻഡിഎ മേധാവിത്വം നിലനിർത്തും. ചത്തീസ്ഗഢിൽ 11 ൽ ഒമ്പതും മധ്യപ്രദേശിൽ 29 ൽ 23 സീറ്റും എൻഡിഎക്കെന്നാണ് പ്രവചനം. ഡൽഹിയിൽ ഏഴ് സീറ്റും ബിജെപി നേടുമെന്നാണ് സർവെ ഫലം. ഹരിയാണയിലും ഒഡീഷയിലും കൂടുതൽ നേട്ടമുണ്ടാക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഏറക്കുറേ തൂത്തുവാരും. ഹരിയാണയിൽ എൻഡിഎക്ക് ആറ് യുപിഎക്ക് മൂന്നു സീറ്റുമാണ് പ്രവചനം. 21 സീറ്റിൽ 13 സീറ്റുമായി ഒഡീഷയിൽ ബിജെപി അപ്രതീക്ഷിത നേട്ടമുണ്ടാക്കുമെന്നാണ് സർവെയിലുള്ളത്.അതേ സമയം പഞ്ചാബിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് നേട്ടമുണ്ടാക്കും. പഞ്ചാബ് ഒരു സീറ്റ് ഒഴിച്ച് എല്ലാം യുപിഎ നേടും. യുപിയിൽ മഹാസഖ്യമുണ്ടാക്കാൻ യുപിഎക്ക് കഴിഞ്ഞാൽ പകുതിയിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ കഴിയും. എസ്പിയും ബിഎസ്പിയുമായി കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. മഹാസഖ്യം യാഥാർഥ്യമായാൽ യുപിയിൽ ഈ സഖ്യത്തിന് 56 സീറ്റുകളെ വരെ ലഭിച്ചേക്കാം. അങ്ങനെയെങ്കിൽ എൻഡിഎ 24 സീറ്റിലേക്ക് ചുരുങ്ങും. ബിഹാറിൽ ഇപ്പോഴത്തെ എൻഡിഎ സംവിധാനം അതേ പോലെ തുടർന്നാൽ കൂടുതൽ സീറ്റ് നേടാൻ കഴിയും. എന്നാൽ അവിടെയും മഹാസഖ്യം രൂപപ്പെട്ടാൽ അവർക്കായിരിക്കും മേൽക്കൈ. മഹാരാഷ് ട്രയിൽ എൻസിപിയുമായി സഖ്യം ഉണ്ടാക്കുക കോൺഗ്രസിന് മഹാരാഷ് ട്രയിൽ നിർണായകമാകുമെന്നും സർവെ പറയുന്നു. എൻസിപിയും കോൺഗ്രസും സഖ്യമായി മത്സരിക്കുകയും ബിജെപിയും ശിവസേനയും വെവ്വേറെ മത്സരിക്കുകയും ചെയ്താൽ യുപിഎക്ക് 30 ഉം എൻഡിഎക്ക് 16 ഉം ശിവസേനയ്ക്ക് രണ്ടുമാണ് സാധ്യത പറയുന്നത്. രണ്ട് മുന്നണികളായി മത്സരം വന്നാൽ എൻഡിഎക്ക് 36 ഉം യുപിഎക്ക് 12 ഉം സീറ്റ് കിട്ടിയേക്കാം. സർവെയിൽ പങ്കെടുത്തവരിൽ 47 ശതമാനം പേരും മോദി സർക്കാരിന് വീണ്ടും അവസരം നൽകരുതെന്ന നിലപാടുകാരായിരുന്നു. ജനപ്രീതിയിൽ ആറ് ശതമാനത്തിന്റെ ഇടിവുണ്ടെങ്കിലും സർവെയിൽ പങ്കെടുത്ത 69 ശതമാനംപേരും മോദിയെ തന്നെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർദേശിച്ചു. അതേ സമയം കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച രാഹുലിന്റെ സ്വീകാര്യത ആറ് ശതമാനം വർധിച്ച് 28 ശതമാനമായി.


from mathrubhumi.latestnews.rssfeed https://ift.tt/2BXnFfc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages