വിരമിച്ച ജഡ്ജ്ജിയും ഭാര്യയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

വിരമിച്ച ജഡ്ജ്ജിയും ഭാര്യയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്തു

തിരുപ്പതി: വിരമിച്ച ജഡ്ജ്ജിയും ഭാര്യയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്തു. ആന്ധ്രയിലെ ക്ഷേത്രനഗരമായ തിരുപ്പതിയിലാണ് സംഭവം. അഡീഷനല്‍ ജില്ലാ ജഡ്ജ്ജിയായ പമുലുരു സുധാകറും(62) ഭാര്യ വരലക്ഷ്മി(56)യുടേയും മൃതശരീരമാണ് റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്.

തിരുപ്പതിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള റെനിഗുണ്ടയിലെ എന്‍ജിനീയറങ് കോളേജിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയത്. ദീര്‍ഘകാലമായ വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു സുധാകര്‍. രോഗത്തില്‍ മനം മടുത്ത് ആത്മഹത്യ ചെയ്യുകയാണെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

ദമ്പതികളുടെ മകളും മകനും ബെംഗളൂരുവില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനിയര്‍മാരായി ജോലി നോക്കുകയായിരുന്നു. ഇരുവരും ജോലി സ്ഥലത്തായതിനാല്‍ സുധാകറും ഭാര്യയും തനിച്ചായിരുന്നു താമസം. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം തിരുചാണുരുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.



from mangalam.com https://ift.tt/2y2TDUA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages