തൃശ്ശൂർ: ഇന്ധനവിലക്കയറ്റം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽപ്പെട്ട് സംസ്ഥാനത്ത് സർവീസ് നിർത്തിയ സ്വകാര്യബസുകളുടെ എണ്ണം 2860 ആയി. ഓട്ടം നിർത്തിവയ്ക്കാനുള്ള അപേക്ഷ മോട്ടോർവാഹനവകുപ്പിന് സമർപ്പിച്ചാണ് മിക്ക ബസ്സുടമകളും ഒക്ടോബർ ഒന്നുമുതൽ ബസുകൾ ഷെഡിൽ കയറ്റിയത്. പൊതുഗതാഗതരംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്. ഇന്ധനവിലക്കയറ്റത്തെത്തുടർന്ന് നഷ്ടം കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി. രണ്ടാഴ്ചയ്ക്കിടെ രണ്ടുലക്ഷം കിലോമീറ്റർ സർവീസ് കുറച്ചിരുന്നു. നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്വകാര്യബസുകൾ പണിമുടക്കുമെന്നും അറിയിച്ചിട്ടുണ്ട്.സ്വകാര്യബസുകളിൽ 25 ശതമാനത്തോളമാണ് ഓട്ടം നിർത്തിയത്. മാർച്ച് 31-ലെ കണക്കുപ്രകാരം സംസ്ഥാനത്ത് 12,600 സ്വകാര്യബസുകളാണ് സർവീസ് നടത്തുന്നത്. ഒരു ബസിൽ ദിവസം 700 മുതൽ 1200 യാത്രക്കാർവരെ യാത്ര ചെയ്യുന്നുണ്ടെന്നാണ് ഏകദേശകണക്ക്. ഇന്ധനവിലക്കയറ്റത്തെത്തുടർന്ന് പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണംകൂടിയിരുന്നു.ഓട്ടംനിർത്തിയത് നഷ്ടം കുറയ്ക്കാൻപ്രവർത്തനനഷ്ടം കുറയ്ക്കാനാണ് ബസ്സുടമകൾ സർവീസ് നിർത്തിയത്. മിക്ക ബസ്സുടമകളും ടാക്സ് അടയ്ക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. ജി-ഫോം നൽകി സർവീസ് നിർത്തിയാൽ ശമ്പളം, ക്ഷേമനിധി, നികുതി തുടങ്ങിയവ നൽകേണ്ടതില്ല.- ടി. ഗോപിനാഥൻ, ജനറൽ സെക്രട്ടറി, ഒാൾ കേരള ബസ് ഒാപ്പറേറ്റേഴ്സ് ഒാർഗനൈസേഷൻ
from mathrubhumi.latestnews.rssfeed https://ift.tt/2yokPwm
via
IFTTT
No comments:
Post a Comment