കൊൽക്കത്ത: കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപ്പിടുത്തം. ഫാർമസി വിഭാഗം പ്രവർത്തിക്കുന്ന താഴത്തെ നിലയിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. പത്തോളം ഫയർ എഞ്ചിനുകളും പോലീസ് ഉദ്യോഗസ്ഥരും ഉടൻതന്നെ സംഭവ സ്ഥലത്തെത്തുകയും 250ഓളം രോഗികളെ ഒഴിപ്പിക്കുകയും ചെയ്തു. തീപ്പിടിത്തം കണ്ട് ഭയന്ന രോഗികളിൽ പലരും ജനാല വഴി ചാടാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. നിലവിൽ തീപിടിച്ചതിന് സമീപത്തെ സ്റ്റോർ റൂമിലുള്ള ഓക്സിജൻ സിലിണ്ടറുകളിലേക്ക് തീ പടർന്നേക്കുമോ എന്ന കാര്യത്തിൽ അധികൃതർക്ക് ആശങ്കയുണ്ട്. കെട്ടിടത്തിൽനിന്നും ഓക്സിജൻ സിലിണ്ടറുകൾ മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. അതേസമയം രോഗികൾ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുംആശുപത്രി അധികൃതർ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൊൽക്കത്തയിൽ ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ തീപിടിത്തമാണിത്. സെപ്റ്റംബർ 16ന് നഗരത്തിലെ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ച് 1000ത്തോളം കടകൾ കത്തി നശിച്ചിരുന്നു. Content Highlights:Massive Fire at Kolkata Medical College and Hospital; 250 Evacuated
from mathrubhumi.latestnews.rssfeed https://ift.tt/2RmYWX4
via
IFTTT
No comments:
Post a Comment