അതിര്‍ത്തി സംരക്ഷണത്തിന് പുതിയ സാങ്കേതികവിദ്യ; 24 മണിക്കൂറും സൈനികര്‍ കാവല്‍ നില്‍ക്കേണ്ടി വരില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

അതിര്‍ത്തി സംരക്ഷണത്തിന് പുതിയ സാങ്കേതികവിദ്യ; 24 മണിക്കൂറും സൈനികര്‍ കാവല്‍ നില്‍ക്കേണ്ടി വരില്ല

ബിക്കാനീർ: അതിർത്തിസുരക്ഷ സംബന്ധിച്ച് നൂതനസാങ്കേതികവിദ്യകൾ പ്രയോഗത്തിൽ വരുത്താൻ ഇന്ത്യ തയ്യാറെടുക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇതോടെ ദിവസം മുഴുവൻ സൈനികർ അതിർത്തിയിൽ കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. അതിർത്തി സുരക്ഷയിൽ നാഴികക്കല്ലാകുന്ന ഇന്റഗ്രേറ്റഡ് ബോർഡർ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നതായാണ് രാജ്നാഥ് സിങ് അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടമായി പദ്ധതി ജമ്മുവിൽ പരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ബിഎസ്എഫ് ജവാന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. അതിർത്തികളിൽ വേലികെട്ടി കാവൽ നിൽക്കുക എന്നത് പൂർണമായും ഫലവത്തായെന്ന് വരില്ല. കുറച്ച് കാലം കഴിയുമ്പോൾ അവ തകരാറിലായെന്ന് വരാം. എന്നാൽ, പുതിയ സംവിധാനം പൂർണമായ അതിർത്തി സുരക്ഷ ഉറപ്പ് നൽകുന്നതാണ്. ആയുധപൂജയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി പറഞ്ഞു. നൂതനസാങ്കേതിക വിദ്യ പ്രാവർത്തികമാകുന്നതോടെ ഇരുപത്തിനാലു മണിക്കൂറും സൈനികർ കാവൽ നിൽക്കേണ്ട അവസ്ഥയ്ക്ക് മാറ്റം വരും. അതിർത്തിയിലുള്ള കമാൻഡ് ആന്റ് കൺട്രോൾ റൂമിലിരുന്ന് കാര്യങ്ങൾ പൂർണമായും നിയന്ത്രിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2S6H3vY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages