കൊച്ചി: നടൻ ദീലീപ് എം.എം.എം.എയിൽ ഇപ്പോൾ ഇല്ലെന്ന് പ്രസിഡന്റ് മോഹൻലാൽ. ദീലീപിൽ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. രാജി സ്വീകരിച്ചതായും മോഹൻലാൽ പറഞ്ഞു. കൊച്ചിയിൽ ചേർന്ന എം.എം.എം.എ അവെയ്ലബിൾ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. WCC അംഗങ്ങളെ മോഹൻലാൽ വീണ്ടും നടിമാർ എന്ന് ഉപയോഗിച്ചതും ശ്രദ്ധേയമായി. അവരുടെ പേര് പറയുന്നില്ല, അവരെ നടിമാർ എന്നു തന്നെ വിളിക്കാം എന്നും മോഹൻലാൽ പറഞ്ഞു. ദിലീപിന്റെ രാജിക്കാര്യത്തിൽ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയത് എന്നും മോഹൻലാൽ പറഞ്ഞു. ദിലീപ് ഇപ്പോൾ അമ്മയിൽ ഉണ്ടോ എന്ന ചോദ്യവുമായാണ് കഴിഞ്ഞ ദിവസം WCC അംഗങ്ങൾ വീണ്ടും മാധ്യമപ്രവർത്തകരെ കണ്ടത്. ദിലീപിനെ വിളിച്ച് രാജി ആവശ്യപ്പെട്ടു, സ്വീകരിച്ചു, രാജിക്കത്ത് ഇപ്പോൾ കൈവശമുണ്ട് പ്രളയം വന്നതുകൊണ്ടാണ് തീരുമാനമെടുക്കാൻ വൈകിയത് രാജിവെച്ചു പോയവരെ തിരിച്ചെടുക്കേണ്ടി വരുന്നത് ആദ്യമായാണ് പ്രസിഡന്റിൽ നിന്ന് മോഹൻലാൽ എന്ന വിഷയത്തിലേക്ക് മാറി, അത് തനിക്ക് വ്യക്തിപരമായി വിഷമമുണ്ടാക്കി സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ബോഡി ഉണ്ടാക്കിയിട്ടുണ്ട്.കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് അംഗങ്ങൾ രാജിവെച്ചാൽ വീണ്ടും ആപ്ലിക്കേഷൻ തരണം, സ്വീകരിക്കുമോ ഇല്ലയോ എന്നത് അപ്പോഴാണ്. ഡബ്ള്യൂ സി സിക്ക് ഗൂഢ ഉദ്ദേശമുണ്ടെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നു- സിദ്ദിഖ്. മീ ടു ആരോപണത്തിൽ കുടുങ്ങിയ അലൻസിയറോട് വിശദീകരണം തേടും മുകേഷിനെതിരെ പരാതി ലഭിച്ചാൽ അന്വേഷിക്കും വാട്ട്സ് ആപ്പ് സന്ദേശങ്ങളിലെ ഭിന്നത കാര്യമായി എടുക്കേണ്ടതില്ലെന്ന് ജഗദീഷ്. താനും സിദ്ദിഖും തമ്മിൽ മുമ്പും അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ടെന്നും ജഗദീഷ്.
from mathrubhumi.latestnews.rssfeed https://ift.tt/2CrszkE
via
IFTTT
No comments:
Post a Comment