എല്ലാവര്‍ക്കും എന്നെ ആവശ്യമാണെന്ന് തോന്നിയാല്‍ മാത്രമേ തുടരൂ: മോഹന്‍ലാല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

എല്ലാവര്‍ക്കും എന്നെ ആവശ്യമാണെന്ന് തോന്നിയാല്‍ മാത്രമേ തുടരൂ: മോഹന്‍ലാല്‍

കൊച്ചി: എല്ലാവര്‍ക്കും എന്നെ ആവശ്യമാണെന്ന് തോന്നിയാല്‍ മാത്രമേ താന്‍ അമ്മയുടെ പ്രസിഡന്റായി തുടരുവെന്ന് തുടക്കത്തില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍. എനിക്കല്ല എല്ലാവരേയും ആവശ്യം. അവര്‍ക്ക് എന്നെ ആവശ്യമാണെന്ന് എനിക്ക് തോന്നണം. അമ്മയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എല്ലാം തന്നെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. അതില്‍ തനിക്ക് വലിയ അതൃപ്തിയുണ്ട്.

മോഹന്‍ലാല്‍ ആണ് ഈ പ്രശ്‌നങ്ങളുടെ എല്ലാം പിന്നില്‍ എന്ന ധ്വനിയാണ് വരുന്നത്. ഇവിടെ മാത്രമല്ല, ദേശീയതലത്തിലും പുറത്തുമെല്ലാം ഇങ്ങനെയാണ് കേള്‍ക്കുന്നത്. താന്‍ ഇതിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. ഒരുതരത്തിലും ബന്ധമില്ലാത്തയാളുകള്‍ വരെ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് തന്നെ വ്യക്തിപരമായി ആക്രമിക്കുന്നുവെന്നൂം അമ്മ എക്‌സിക്യുട്ടീവ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.



from mangalam.com https://ift.tt/2PPrBCA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages