വിരമിച്ച ജഡ്ജിയുടെ പേരില്‍ 2224 കാറുകള്‍, അന്വേഷണം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

വിരമിച്ച ജഡ്ജിയുടെ പേരില്‍ 2224 കാറുകള്‍, അന്വേഷണം തുടങ്ങി

ഇസ്ലാമാബാദ്: ഒന്നും രണ്ടുമല്ല ഒരാളുടെ പേരിൽ 2224 കാറുകൾ. ഈ അപൂർവ്വ റെക്കോഡ് ഒരു വിരമിച്ച ജഡ്ജിയുടെ പേരിലാണ്. ആഢംബര കാറുകൾ വിറ്റ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ തന്നെ ശ്രമിക്കുന്ന പാകിസ്താനിൽ നിന്നാണ് ഈ വാർത്ത വരുന്നത്. രാജ്യത്തെ ഒരു വിരമിച്ച ജഡ്ജിയുടെ പേരിലാണ് 2224 കാറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സികന്ദർ ഹയാത് എന്നാണ് ഇദ്ദേഹത്തിന്റെ പേരെന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പാകിസ്താൻ സുപ്രീം കോടതിയിൽ നൽകിയ മൊഴിയിൽ തനിക്ക് ഒരു കാറ് മാത്രമേ ഉള്ളു എന്നാണ് സിക്കന്ദർ ഹയാത് പറയുന്നത്. അപ്പോൾ പിന്നെ മറ്റു കാറുകൾ ആരുടേതെന്നായി അന്വേഷണം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്റെതല്ലാത്ത ഒരു കാറിന്റെ പേരിൽ ചെല്ലാൻ സികന്ദറിന് വന്നിരുന്നു. ഇതിനെ തുടർന്ന് ഇദ്ദേഹം പഞ്ചാബ്് എക്സൈസിലും നികുതി വകുപ്പിലും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ പേരിൽ 2224 കാറുകൾ രജിസ്റ്റർ ചെയ്തതായി കണ്ടത്തിയത്. ഉടമ പോലും അറിയാതെ എങ്ങനെ ഇത്രയും രജിസ്ട്രേഷൻ നടന്നു എന്ന അന്വേഷണമാണ് നടക്കുന്നത്. ഏതെങ്കിലും വലിയ സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ് പോലീസ് കരുതുന്നത്. വിഷയത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് കോടതി. content highlights:This retired Pakistani judge has 2,224 cars


from mathrubhumi.latestnews.rssfeed https://ift.tt/2Rg5INk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages