ന്യൂഡൽഹി: ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പേടിഎം സ്ഥാപകൻ വിജയ് ശേഖര ശർമയുടെ പരാതിയിൽ പ്രൈവറ്റ് സെക്രട്ടറി സോണിയാ ധവാനെ അറസ്റ്റ് ചെയ്തത് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ്. ഇരുപതുകോടി രൂപയാണ് സോണിയയും കൂട്ടാളികളും ചേർന്ന് വിജയ് ശർമയിൽനിന്ന് തട്ടിയെടുക്കാൻ ശ്രമിച്ചത്. സോണിയ, ഭർത്താവ് രൂപക് ജെയിൻ, സോണിയയുടെ സഹപ്രവർത്തകൻ ദേവേന്ദ്ര കുമാർ, രോഹിത് ചമാൽ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ രോഹിത് ഒഴികെയുള്ളവരെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. വിജയിന്റെ വ്യക്തിവിവരങ്ങൾ ചോർത്തിയെടുത്ത ശേഷമാണ് സംഘം ബ്ലാക്ക് മെയിലിങ്ങിന് മുതിർന്നത്. പത്തുവർഷത്തോളം വിശ്വസ്തയായസെക്രട്ടറി പത്തുവർഷത്തോളമായി വിജയ് ശർമയുടെ സെക്രട്ടറിയായിരുന്നു സോണിയ. ഇക്കാലയളവിലാണ് വിജയ് പേടിഎം സ്ഥാപിക്കുന്നത്. സെക്രട്ടറി ആയതു കൊണ്ടു തന്നെ വിജയിന്റെ ലാപ് ടോപ്, മൊബൈൽ ഫോൺ, ഓഫീസ് കമ്പ്യൂട്ടർ എന്നിവ കൈകാര്യം ചെയ്യാനുള്ള അധികാരം സോണിയക്കുണ്ടായിരുന്നു. ഇവയിൽനിന്നാണ് സോണിയ വിജയിനെ കുറിച്ചുള്ള വ്യക്തി-സാമ്പത്തിക വിവരങ്ങൾ ചോർത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.ഏതു സമയത്താണ് വിജയിന്റെ വിവരങ്ങൾ സോണിയ ചോർത്തിയതെന്ന് വ്യക്തമായിട്ടില്ല. ചോർത്തിയ വിവരങ്ങൾ സോണിയ, കൊൽക്കത്ത സ്വദേശിയായ രോഹിത് ചോമൽ എന്നയാൾക്കാണ് കൈമാറിയത്. പദ്ധതിയൊരുക്കിയത് ഭർത്താവും സോണിയയും ചേർന്ന് ഭർത്താവും വസ്തുവിൽപനക്കാരനുമായ രൂപക് ജെയിനുമായി ചേർന്നാണ് വിജയിയുടെ പക്കൽ നിന്ന് പണം തട്ടാനുള്ള പദ്ധതി ആവിഷ്കരിച്ചതെന്നാണ് പ്രാഥമികനിഗമനം. തുടർന്ന് സഹപ്രവർത്തകനായ ദേവേന്ദർ കുമാറിനെയും ഒപ്പം കൂട്ടുകയായിരുന്നു. ഏഴുവർഷം മുമ്പാണ് ദേവേന്ദർ പേടിഎമ്മിൽ ചേരുന്നത്. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ സീനിയർ മാനേജരാണ് ദേവേന്ദർ. വൻനഷ്ടം വരുത്തുമെന്നും പ്രതിച്ഛായ തകർക്കുമെന്നും ഭീഷണി സെപ്റ്റംബർ ഇരുപതിനാണ് പണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോൺവിളി വിജയിനെ തേടിയെത്തുന്നത്. സോണിയ വിവരം കൈമാറിയ രോഹിത്തായിരുന്നു വിളിച്ചത്. രാവിലെ പതിനൊന്നുമണിയോടെ വിജയിനെയും വൈകുന്നേരം നാലുമണിയോടെ പേടിഎം സീനിയർ വൈസ് പ്രസിഡന്റും വിജയിന്റെ സഹോദരനുമായ അജയ് ശേഖര വർമയെയുമാണ് രോഹിത്ത് വിളിച്ചത്. വ്യക്തി-സാമ്പത്തിക വിവരങ്ങൾ കൈവശമുണ്ടെന്നും അവ പുറത്തുവിടാതിരിക്കാൻ 20 കോടി രൂപ തരണമെന്നും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വൻനഷ്ടം വരുത്തുമെന്നും സ്ഥാപനത്തിന്റെ പ്രതിച്ഛായ തകർക്കുമെന്നും രോഹിത് ഇവരെ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് ഉദ്യോഗസ്ഥനായ അജയ്പാൽ ശർമ പറഞ്ഞു. ഒക്ടോബർ 15ന് രണ്ടുലക്ഷം നൽകി, മറ്റൊരു പത്തുകോടി തയ്യാറാക്കി വയ്ക്കാൻ നിർദേശം വീണ്ടും ഫോൺ വിളികൾ എത്തിയതോടെ രോഹിത് നൽകിയ അക്കൗണ്ട് നമ്പറിലേക്ക് രണ്ടുലക്ഷം രൂപ നിക്ഷേപിച്ചെന്ന് വിജയിന്റെ സഹോദരൻ അജയിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ പതിനഞ്ചിനായിരുന്നു ഇത്. മറ്റൊരു പത്തുകോടി രൂപ കൂടി തയ്യാറാക്കി വയ്ക്കാനും രോഹിത് ആവശ്യപ്പെട്ടുവത്രെ. സോണിയയെ കുറിച്ച് സൂചന ലഭിച്ചത് രോഹിത്തിൽനിന്ന് ഏതു തരത്തിലുള്ള വിവരങ്ങളാണ് കൈവശമുള്ളതെന്നും എങ്ങനെയാണ് ലഭിച്ചതെന്നും പണം ഫോൺ വിളിച്ചയാളോട് തങ്ങൾ ചോദിച്ചിരുന്നുവെന്ന്അജയ് പറഞ്ഞു.തുടർന്നാണ് ഓഫീസിൽ ജോലി ചെയ്യുന്ന സ്ത്രീയും അവരുടെ ഭർത്താവും ദേവേന്ദ്ര കുമാറുമാണ് പദ്ധതിക്കു പിന്നിലെന്ന് തിരിച്ചറിഞ്ഞത്. അതോടെ തങ്ങൾ പോലീസിനെ സമീപിക്കുകയായിരുന്നുവെന്നും അജയ് കൂട്ടിച്ചേർത്തു. മോഷണം, പിടിച്ചുപറി, വഞ്ചന, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സോണിയക്കും രൂപക് ജെയിനും ദേവേന്ദറിനും എതിരെ ചുമത്തിയിരിക്കുന്നത്. content highlights:sonia dhawan and gang arrested for blackmailing paytm founder Vijay Shekhar Sharma
from mathrubhumi.latestnews.rssfeed https://ift.tt/2EG0DfM
via
IFTTT
No comments:
Post a Comment