ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ്

കൊച്ചി : സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 'വിമന്‍ ഇന്‍ സിനിമ കലക്ടീവ്' (ഡബ്ല്യുസിസി) സമര്‍പ്പിച്ച ഹര്‍ജികളില്‍ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഡബ്ല്യൂസിസിക്ക് വേണ്ടി രമ്യ നമ്പീശനാണ് ഹര്‍ജി സമര്‍പ്പിച്ചത്. സമാന ആവശ്യത്തില്‍ അമ്മയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിക്കൊപ്പം പുതിയ ഹര്‍ജിയും പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കി സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.



from mangalam.com https://ift.tt/2EFIheL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages