വായു മലിനീകരണം: 2016 ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചത് 1.25 ലക്ഷം കുഞ്ഞുങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

വായു മലിനീകരണം: 2016 ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചത് 1.25 ലക്ഷം കുഞ്ഞുങ്ങള്‍

ന്യൂഡൽഹി: വായു മലിനീകരണത്തിൽ കർശന നടപടിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്. വായു മലിനീകരണം കാരണം അഞ്ച് വയസ്സിൽ താഴെയുള്ള 1.25 ലക്ഷം കുട്ടികൾ 2016 ൽ മാത്രം രാജ്യത്ത് മരിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു. ലോകത്തെ ഇതേ കാരണം കൊണ്ടുള്ള മരണത്തിന്റെ അഞ്ചിലൊന്നും ഇന്ത്യയിലാണ്. ഏറ്റവും കൂടുതലും ഇന്ത്യയിൽ തന്നെയാണ്. വായു മലിനീകരണവും ആരോഗ്യവും എന്ന വിഷയത്തിൽ ആദ്യമായി ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന ആഗോള കോൺഫറൻസിൽ വച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. വീട്ടിനുള്ളിലും പുറത്തും ഏറക്കുറേ ഒരേ നിലയിലാണ് മലിനീകരണം കുട്ടികളുടെ ജീവനെ ബാധിക്കുന്നത്. കൽക്കരി അടക്കമുള്ള ജൈവ ഇന്ധനം കത്തിക്കുന്നതിലൂടെയുണ്ടാകുന്ന മലിനീകരണം അഞ്ച് വയസ്സിൽ താഴെയുള്ള 67,000 കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായി. വാഹനങ്ങളുണ്ടാക്കുന്ന പുകയും അടക്കമുള്ള പൊതുഇടങ്ങളിലെ മലിനീകരണം 61,000 കുട്ടികളുടെ ജീവനെടുത്തു. ഇത് 2016 ലെ മാത്രം കണക്കാണ്. കുഞ്ഞുങ്ങളുടെ ശ്വാസകോശവും, മറ്റ് അവയവങ്ങളും വളർച്ചയുടെ ഘട്ടത്തിലായതിനാൽ മുതിർന്നവരെക്കാൾ വേഗത്തിൽ അവർ ശ്വസിക്കുന്നു. അതിനാൽ തന്നെ കൂടുതൽ വായു ഉള്ളിലെത്തുന്നു, അതുവഴി മറ്റുള്ളവരെക്കാൾ കൂടുതൽ അവർ മലിനീകരണത്തിന് ഇരയാകുന്നു. നവജാതശിശുക്കൾ വീട്ടിൽ പാകം ചെയ്യുമ്പോൾ കത്തിക്കുന്ന പുകയിൽ നിന്നാണ് കൂടുതൽ വായുമലിനീകരണത്തിന് ഇരയാകുന്നത്. വായുമലിനീകരണം കുട്ടികളുടെ തലച്ചോറിനേയും ഗുരുതരമായി ബാധിക്കുന്നുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ


from mathrubhumi.latestnews.rssfeed https://ift.tt/2P0DQjC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages