അരിസോണ: കുഞ്ഞിന്റെ കരച്ചില്‍ അസഹനീയമാണെന്ന് പറഞ്ഞ് 19കാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു. ജെന്ന ഫോള്‍വെല്‍ എന്ന യുവതിയാണ് പിടിയിലായത്. മകനെ മുക്കിക്കൊന്ന ശേഷം ബാഗിലാക്കി വീട്ടില്‍ തന്നെ ഒളിപ്പിച്ചുവെച്ചു. ഇതിനുശേഷം പാര്‍ക്കിലെത്തിയ ജെന്ന മകനെ ആരോ തട്ടിക്കൊണ്ടു പോയെന്ന് ബഹളം വെച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിനുള്ളില്‍ നിന്ന് ബാഗിലാക്കിയ മൃതദേഹം കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ കുളിക്കുന്നതിനിടെ ബാത്ത്ടബ്ബില്‍ വീണു മരിക്കുകയായിരുന്നെന്ന് മൊഴി നല്‍കി. എന്നാല്‍ സംശയം തോന്നിയ പോലീസ് ജെന്നയുടെ ഫോണ്‍ പരിശോധിച്ചു. ഇതോടെ നൂറിലധികം തവണ ജെന്ന കൊലപാതകത്തെക്കുറിച്ച് പരിശോധിച്ചിരിക്കുന്നത് കണ്ടു. ഉടനെ മരിക്കാനുള്ള വഴികള്‍, കുഞ്ഞ് മുങ്ങിപോകാന്‍ എത്ര സമയമെടുക്കും, കുട്ടികളെ കൊല്ലുന്ന മാതാപിതാക്കള്‍ എങ്ങനെയുള്ളവര്‍ തുടങ്ങിയ കാര്യങ്ങള്‍ സര്‍ച്ച് ചെയ്തിട്ടുണ്ട്.
[IMG]
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ജെന്ന കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്തതിനാല്‍ കൊല്ലുകയായിരുന്നെന്ന് പറഞ്ഞു. മകനെ കൊലപ്പെടുത്തിയ ഭാര്യയ്‌ക്കെതിരെ രൂക്ഷമായാണ് ഭര്‍ത്താവ് എറിക് കോടതിയില്‍ പ്രതികരിച്ചത്. 'എന്റെ കുഞ്ഞ് ആദ്യമായി നടക്കുന്നത് കാണാനോ സംസാരിക്കുന്നത് കേള്‍ക്കാനോ കഴിഞ്ഞില്ല. അവനെ സ്‌കൂളില്‍ കൊണ്ടു പോകാന്‍ സാധിക്കില്ല. കുഞ്ഞിനൊപ്പം അവളെന്റെ ജീവിതം കൂടിയാണ് നശിപ്പിച്ചത്. അവള്‍ക്ക് പരോള്‍ പോലും ലഭിരുത്. ഒരു പാവം നിഷ്‌കളങ്കനായ കുഞ്ഞിനോട് എന്താണ് ചെയ്തതെന്ന് അവള്‍ നിത്യവും ഓര്‍ക്കണം.' എറിക് പറഞ്ഞു.
from mangalam.com https://ift.tt/2PmfArD
via IFTTT
No comments:
Post a Comment