സെന്‍സെക്‌സില്‍ 197 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

സെന്‍സെക്‌സില്‍ 197 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ. സെൻസെകസ് 197 പോയന്റ് ഉയർന്ന് 35062ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 10570ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1091 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 257 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഇൻഫോസിസിന്റെയും ഹീറോ മോട്ടോർകോർപിന്റെയും രണ്ടാം പാദഫലങ്ങൾ ഇന്നാണ് പുറത്തുവരിക. ഇന്ത്യ ബുൾസ് ഹൗസിങ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, മാരുതി സുസുകി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, വിപ്രോ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2AbySaK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages