ബില്‍ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച പോള്‍ അലന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ബില്‍ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച പോള്‍ അലന്‍ അന്തരിച്ചു

വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ (65)അന്തരിച്ചു.അർബുദരോഗബാധയെത്തുടർന്നായിരുന്നു അന്ത്യം. സ്കൂൾ കാലത്താണ് പോൾ അലനും ബിൽ ഗേറ്റ്സും സുഹൃത്തുക്കളാകുന്നത്. ഈ സൗഹൃദമാണ് 1975ൽ മൈക്രോസോഫ്റ്റ് കമ്പനിയുടെ പിറവിക്ക് കാരണമായത്. പോൾ അലൻ ഇല്ലായിരുന്നെങ്കിൽ പേഴ്സണൽ കമ്പ്യൂട്ടിങ് എന്ന ആശയം തന്നെ സാധ്യമാവില്ലായിരുന്നു എന്നാണ് ബിൽ ഗേറ്റ്സ് അനുസ്മരിച്ചത്. തനിക്കേറ്റവും പ്രിയങ്കരനായ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പ്രതികരിച്ചു. പോൾ അലൻ ബിൽ ഗേറ്റ്സിനൊപ്പം/ ഫയൽചിത്രം 2009ലാണ് പോൾ അലൻ അർബുദരോഗബാധിതനായത്. അന്ന് ചികിത്സിച്ചു ഭേദമാക്കിയ അസുഖം രണ്ടാഴ്ച്ച മുമ്പ് വീണ്ടും ഗുരുതരമായി ബാധിക്കുകയായിരുന്നു. ആരോഗ്യനില വഷളായപ്പോഴും ജീവിതത്തിലേക്ക് തിരികെവരുമെന്ന ശുഭാപ്തിവിശ്വാസത്തിലായിരുന്നു പോൾ അലൻ. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ 46ാം സ്ഥാനത്തായിരുന്നു പോൾ അലൻ. കായികമേഖലയിൽ തൽപരനായിരുന്ന അദ്ദേഹം സീറ്റിൽ സീഹോക്സ് എന്ന ഫുട്ബോൾ ടീമിന്റെയും പോർട്ലാൻഡ് ട്രെയിൽ ബ്ലേസേഴ്സ് എന്ന വോളിബോൾ ടീമിന്റെയും ഉടമസ്ഥനായിരുന്നു. അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിൻ സയൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെൽ സയൻസ്, സ്ട്രോറ്റോലോഞ്ച് സിസ്റ്റംസ് എന്നിവയുടെയും സ്ഥാപകനായികുന്നു. content highlights:Microsoft ,Paul Allen Died, Bill Gates


from mathrubhumi.latestnews.rssfeed https://ift.tt/2EmZQQB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages