18 ലക്ഷം കൊടുത്ത് കറുപ്പ് കുതിരയെ വാങ്ങി; കറുപ്പ് കുതിരയുടെ ദേഹത്ത് വെള്ള പൊട്ടുകള്‍ ദൃശ്യമായി; അറിഞ്ഞത് വന്‍ തട്ടിപ്പിന്റെ കഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

18 ലക്ഷം കൊടുത്ത് കറുപ്പ് കുതിരയെ വാങ്ങി; കറുപ്പ് കുതിരയുടെ ദേഹത്ത് വെള്ള പൊട്ടുകള്‍ ദൃശ്യമായി; അറിഞ്ഞത് വന്‍ തട്ടിപ്പിന്റെ കഥ

ബതിന്‍ഡ: കുതിരയെ വാങ്ങി തട്ടിപ്പിന് ഇരയായിരിക്കുകയാണ് ബ്രീഡറായ മുന്‍ ഡെപ്യുട്ടി ജില്ല അറ്റോര്‍ണി കരണ്‍ബീര്‍ ഇന്ദര്‍ സിംഗ്. മര്‍വാരി വര്‍ഗ്ഗത്തില്‍ പെടുന്ന കറുത്ത കുതിരകള്‍ക്ക് മികച്ച മാര്‍ക്കറ്റാണ്. ഇത്തരം കുതിരകള്‍ക്ക് വില കൂടുതലാണ്. ഇത്തരത്തില്‍ ഒരു കുതിരയെ കൊടുക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം കരണ്‍ബീറിനെ സമീപിക്കുകയായിരുന്നു.

മര്‍വാരി വര്‍ഗ്ഗത്തിലെ കുതിരകള്‍ക്ക് കറുപ്പ് നിറം സാധാരണയായി കുറവാണ്. ഇത്തരം കുതിരകള്‍ക്ക് വന്‍ ഡിമാന്റാണ്. തുടര്‍ന്ന് സംഘം കരണ്‍ബീറിനോട് ആവശ്യപ്പെട്ടത് 25 ലക്ഷം രൂപയാണ്. എന്നാല്‍ 18 ലക്ഷം രൂപയ്ക്ക് ഇവര്‍ കച്ചോടം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ വാങ്ങി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കുതിരയുടെ ശരീരത്തില്‍ വെളുത്ത പുള്ളികുത്തുകള്‍ കണ്ടു തുടങ്ങിയത്. പിന്നീടാണ് കുതിരക്ക് കറുത്ത പെയിന്റ് അടിച്ചതാണെന്ന് അദ്ദേഹത്തിന് മനസിലായത്.

കാലങ്ങളായി കുതിരക്കച്ചവയടം നടത്തുന്നയാളാണ് കരണ്‍ബീറും കുടുംബവും. കുതിരയുമായി വന്ന സംഘത്തിന് താന്‍ മുഴുവന്‍ തുകയും(17.5 ലക്ഷം) കൊടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കളര്‍ ഇളകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് കറുത്ത കുതിര വെളുത്ത കുതിരയായി മാറുകയായിരുന്നു. പിന്നീടാണ് വെള്ള കുതിരയ്ക്ക് പെയ്ന്റ് അടിച്ചതാണിതെന്ന് മനസിലായതെന്ന് കരണ്‍വീര്‍ പറയുന്നു.

വില്‍പ്പന സംഘത്തെ താന്‍ സമീപിച്ചു, എന്നാല്‍ മറുപടി പറയാന്‍ അവര്‍ സമ്മതിച്ചില്ല. ഇത്തരത്തില്‍ സംഘം പലരെയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് കരണ്‍ബീര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2z0ohh4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages