ബാംഗ്ലൂർ: ടി.വി.എസ് മോട്ടോർ കമ്പനിയുടെ ഡയറക്ടറായി കെ.എൻ രാധാകൃഷ്ണൻ (കെ.എന്‍.ആര്‍)നിയമിതനായി. അഞ്ച് വർഷക്കാലത്തേക്കാണ് നിയമനം. മലയാളിയായ ഇദ്ദേഹം നിലവിൽ കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒ യുമാണ്.
1986 ലാണ് മാനേജ്മെന്റ് ട്രെയിനിയായി രാധാകൃഷ്ണൻ സുന്ദരം ക്ലെയ്റ്റണിൽ ജോലിയാരംഭിച്ചത്. അധികം വൈകാതെ ബിസിനസ് പ്ലാനിംഗിന്റെയും ടി ക്യുഎമ്മിന്‍റെയും തലവനായി മാറിയിരുന്നു. ഇക്കാലയളവിലാണ് ക്ലേറ്റൺ അന്താരാഷ്‌ട്ര ബഹുമതിയായ ഡെമിംഗ് പുരസ്കാരത്തിനർഹമാകുന്നത്.പിന്നീട് 2004 ൽ ടി.വി.എസ് മോട്ടറിൻറെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഇദ്ദേഹം നിയമിക്കപ്പെട്ടു.2008 ലാണ് കമ്പനിയുടെ പ്രസിഡന്റായി നിയമിക്കപ്പെടുന്നത്. ടി..വി.എസ് ഇന്ത്യയിലെ മൂന്നാമത്തെ ഇരുചക്രവാഹന ബ്രാൻഡായി് മാറുന്നത് ഇക്കാലയളവിലാണ്.
കഴിഞ്ഞ മൂന്നു വർഷങ്ങളായി ടി.വി.എസ് മോട്ടോറിന്റെ ഇരുചക്രവാഹന വിഭാഗത്തിൽ (ജെ.ഡി. പവർ കസ്റ്റമർ സംതൃപ്തതാ സൂചിക) നമ്പർ 1 ഒഇഎം ആയി അംഗീകരിച്ചിരുന്നു. ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലും സെഗ്മെൻറ് മേധാവികളായി ടി വി എസ്സിന്‍റെ ഉൽപ്പന്നങ്ങൾ വിലയിരുത്തപ്പെടുകയും ചെയ്തു. ടിവിഎസ് അപ്പാച്ചെ ആർആർ 310 ലൂടെ കമ്പനി സൂപ്പർ പ്രീമിയം വിഭാഗത്തിലേക്കുമെത്തി.
അറുപതോളം അന്താരാഷ്ട്ര മാർക്കറ്റുകളിലേക്ക് ടി.വി.എസ്സിനെ വ്യാപിപ്പിക്കുന്നതിന് നേതൃത്വം നൽകിയ രാധാകൃഷ്ണൻ, ഉപഭോക്താവിന് വേണ്ടിയുള്ള ഗുണനിലവാരം, ആസൂത്രണം, സാങ്കേതികവിദ്യ എന്നിവയിൽ കമ്പനിയെ അതിവേഗത്തിൽ ബഹുദൂരം മുന്നോട്ട് നയിച്ചുവെന്ന്ടി.വി.എസ്. മോട്ടോർ കമ്പനി ചെയർമാൻ വേണു ശ്രീനിവാസൻ അ ഭി പ്രാ യ പ്പെടുന്നു . ഓട്ടോ മോബൈൽ വ്യവസായത്തിലെ ഇദ്ദേഹത്തിന്റെ അഗാധമായ അറിവ് വാഹന രൂപ കല്പനയിലും പ്രകടമായപ്പോൾ കമ്പനിയ്ക്ക് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങളുടെ ആഗോള പ്രശസ്തി നേടിയെടുക്കാനായി. തൃശൂര്‍ തലോര്‍ സ്വദേശിയായ കെ.എന്‍.ആര്‍ ചെന്നൈയി ലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോ ഇ ജി യിൽ നിന്നാണ് മാസ്റ്റർ ബിരുദം നേടിയിട്ടുള്ളത്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) മാനേജ്മെന്റ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2JgC5bI
via IFTTT
No comments:
Post a Comment