ഒരു ജയം അകലെ ലോകകപ്പ് ടിക്കറ്റ്; ഇന്ത്യന്‍ അണ്ടര്‍ 16 ടീം ഇന്ന് ദക്ഷിണ കൊറിയക്കെതിരേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ഒരു ജയം അകലെ ലോകകപ്പ് ടിക്കറ്റ്; ഇന്ത്യന്‍ അണ്ടര്‍ 16 ടീം ഇന്ന് ദക്ഷിണ കൊറിയക്കെതിരേ

ക്വലാലംപുർ: ഒരു ജയം, ആ ജയം പക്ഷേ ഇന്ത്യൻ ഫുട്ബോളിലെ തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെടുന്ന വിജയമായേക്കാം. അതിനായി എ.എഫ്.സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം ഇന്ന് ദക്ഷിണ കൊറിയയെ നേരിടും. വിജയിച്ചാൻ ആദ്യമായി യോഗ്യതാ പരീക്ഷ പാസായി ഫിഫയുടെ കൗമാര ലോകകപ്പിൽ ഇന്ത്യയ്ക്ക് കളിക്കാം. 2017-ൽ ആതിഥേയരെന്ന നിലയിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ടീം അണ്ടർ 17 ലോകകപ്പിന് നേരിട്ടു യോഗ്യത നേടിയിരുന്നു. എന്നാൽ ഇത്തവണ യോഗ്യതാ റൗണ്ട് എന്ന കടമ്പ കടന്ന് ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത്. എന്നാൽ വിജയം ഒരിക്കലും ഇന്ത്യയ്ക്ക് എളുപ്പമായിരിക്കില്ല. എ.എഫ്.സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ജയിച്ചാൽ സെമിയിലും അടുത്ത വർഷം പെറുവിൽ നടക്കുന്നഅണ്ടർ 17 ലോകകപ്പിലും ഇന്ത്യയ്ക്ക് സ്ഥാനം ഉറപ്പിക്കാം. സെമി ഫൈനലിൽ എത്തുന്ന നാലു ടീമുകൾക്കും അടുത്ത വർഷത്തെ ലോകകപ്പിന് യോഗ്യത ലഭിക്കും. ഇന്ത്യൻ സമയം വൈകീട്ട് 6.15-നാണ് മത്സരം. 16 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ എ.എഫ്.സി ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്നത്. 2002-ൽ ക്വാർട്ടറിലെത്തിയിരുന്നെങ്കിലും കൊറിയയോടു തോറ്റു പുറത്താകുകയായിരുന്നു. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു അന്നത്തെ ഇന്ത്യയുടെ തോൽവി. ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് കൊറിയ. സാധ്യത കൊറിയക്കാണെങ്കിലും മികച്ച എതിരാളികളെ വീഴ്ത്തിയാണ് ഇന്ത്യ ഇതുവരെ എത്തിയതെന്നും ഇന്നും അതു തുടരുമെന്നും കോച്ച് ബിബിയാനോ ഫെർണാണ്ടസ് പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ അതുവരെ ഒരു ഗോൾപോലും വഴങ്ങാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലായി 12 ഗോളുകൾ അടിച്ചു കൂട്ടിയാണ് കൊറിയ ക്വാർട്ടറിലെത്തിയത്. അവരും ഇതുവരെ ഗോളൊന്നും വഴങ്ങിയിട്ടില്ല. ഇറാഖ്, ഓസ്ട്രേലിയ, അഫ്ഗാനിസ്താൻ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിൽ നിന്ന് ഒന്നാമതായാണ് കൊറിയ ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇറാൻ, വിയറ്റ്നാം, ഇൻഡൊനീഷ്യ എന്നിവരുൾപ്പെട്ട ഗ്രൂപ്പ് സിയിൽ രണ്ടാമതായാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. വിയറ്റ്നാമിനെ തോൽപ്പിച്ച ഇന്ത്യ ഇറാനും ഇൻഡൊനീഷ്യക്കുമെതിരേ ഗോൾരഹിത സമനില വഴങ്ങിയിരുന്നു. അതേസമയം തുടർച്ചയായി രണ്ടു കളികളിൽ മഞ്ഞക്കാർഡ് ലഭിച്ച സെൻട്രൽ ഡിഫൻഡർ ബികാഷ് യുംനാമിന് ഇന്ന് കളിക്കാനാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. Content Highlights: afc u 16 championship eyeing world cup berth underdogs india face south korea


from mathrubhumi.latestnews.rssfeed https://ift.tt/2xKilcb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages