ജനിച്ചിട്ട് 14 മാസം; ഒന്ന് ചലിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല; വയറും നെഞ്ചും ഒട്ടിച്ചേര്‍ന്ന സയാമീസ് സഹോദരിമാരെ ഒടുവില്‍ വേര്‍പെടുത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ജനിച്ചിട്ട് 14 മാസം; ഒന്ന് ചലിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല; വയറും നെഞ്ചും ഒട്ടിച്ചേര്‍ന്ന സയാമീസ് സഹോദരിമാരെ ഒടുവില്‍ വേര്‍പെടുത്തുന്നു

വയറും, നെഞ്ചിന്റെ ഒരു ഭാഗവും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലാണ് ഭൂട്ടാനിലെ ആദ്യ സയാമീസ് ഇരട്ടകളായ നിമയും ദവയും ജനിച്ചത്. ഒരു വര്‍ഷത്തിലധികം സ്വതന്ത്രമായ ഒരു ചലനം പോലുമില്ലാതെ ഒരുമിച്ചാണ് ഇവര്‍ ജീവിച്ചത്. ഇപ്പോള്‍ ഇരുവരും പിരിയാനുള്ള തയ്യാറെടുപ്പിലാണ്. ഈ പിരിയല്‍ അനിവാര്യമായതു കൊണ്ടു തന്നെ അതിനുള്ള തയ്യാറെടുപ്പിലാണ് മാതാപിതാക്കള്‍.

2009-ല്‍ ബംഗ്ലാദേശില്‍ നിന്നുള്ള സയമീസ് ഇരട്ടകളായ തൃഷ്ണയുടെയും കൃഷ്ണയുടെയും ശസ്ത്രക്രിയ വിജയകരമായി നടത്തിയ വിദഗ്ധ സംഘമാണ് ഈ ഭൂട്ടാന്‍ സഹോദരിമാരുടെയും ശസ്ത്രക്രിയ നടത്തുക. 2017 ജൂലൈ 13-നാണ് ഏറെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിക്കു ശേഷം ഇവര്‍ പുറത്തു വരുന്നത്. പിന്നീട് 14 മാസം ഒരുമിച്ച്. തന്റെ പെണ്‍മക്കള്‍ ജീവിതത്തിലേക്ക് ഊര്‍ജ്ജസ്വലരായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ഈ മാതാപിതാക്കള്‍ പറയുന്നു. സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്തിയത്.

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ അടുത്തയാഴ്ചയാണ് അടിയന്തര ശസ്ത്രക്രിയ. ബംഗ്ലാദേശിലെ സായാമീസ് ഇരട്ടകള്‍ക്ക് 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് അന്ന് വിദഗ്ദസംഘം നടത്തിയത്. ഇത്തവണ എട്ട് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് ഉദ്ദേശിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2QAvdbV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages