ഗാന്ധിനഗര്‍: പതിനാല് മാസം പ്രായമുള്ള കുഞ്ഞി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ വന്‍ കലാപമാണ് ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ലൈംഗിക പീഡനത്തിന് പിന്നില്‍. പിന്നീടുണ്ടായ കലാപത്തെ തുടര്‍ന്ന് 180 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടര്‍ന്നാണ് അറസ്റ്റ്. അക്രമം ഭയന്ന് തൊഴിലാളികളില്‍ പലരും സംസ്ഥാനം വിട്ടുപോയിക്കഴിഞ്ഞു.
ഗുജറാത്തിലെ സബര്‍ കന്തയിലാണ് സംഭവം ഉണ്ടായത്. പതിനാല് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബീഹാര്‍ സ്വദേശി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ആരംഭിച്ചത്. ഗാന്ധിനഗര്‍, അഹമ്മദാബാദ്, പടാന്‍, സബര്‍കന്ത, മെഹ്സാന എന്നീ ജില്ലകളില്‍ തൊഴിലാളികള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധമുണ്ടായി.
കൊണ്‍ഗ്രസ് എം.എല്‍.എയും ബിഹാറിലെ എ.ഐ.സി.സി ചുമതലയുള്ള അല്‍പേഷ് ഠാക്കൂറാണ് അക്രമണത്തിന് ആഹ്വാനം ചെയ്തതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ഠാക്കൂര്‍ ആവശ്യപ്പെട്ടു.
വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങളും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികളോട് സംസ്ഥാനം വിട്ടുപോകണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ടുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സെപ്റ്റംബര്‍ 28നായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. സബര്‍കാന്ത ജില്ലയിലെ ഹിമത്‌നഗര്‍ വില്ലേജിലാണ് സംഭവം. ബിഹാറില്‍ നിന്നും എത്തിയ രവീന്ദ്ര ഷാഹു എന്ന 28കാരന് തൊഴിലാളി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇയാളെ അന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിടിയിലായ പ്രതി ബിഹാര്‍ സ്വദേശിയാണെന്ന് അറിഞ്ഞതോടെയാണ് സംഭവം അതി രൂക്ഷമായത്. തുടര്‍ന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ സംസ്ഥാനത്ത് ശകര്തമായ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ഇത് പിന്നീട് അക്രമത്തിലേക്കും വഴിമാറി.
from mangalam.com https://ift.tt/2pCCz31
via IFTTT
No comments:
Post a Comment