വിശ്വാസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തില്‍ ഇടപടേണ്ടെന്ന്; മുസ്ലീം ലീഗ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

വിശ്വാസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തില്‍ ഇടപടേണ്ടെന്ന്; മുസ്ലീം ലീഗ്

മലപ്പുറം: വിശ്വാസികളുടെ കാര്യത്തില്‍ വിശ്വാസിയല്ലാത്ത കോടിയേരി ഇടപടേണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞത് ശബരിമലവിഷയത്തിലെ അങ്കലാപ്പ് മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സമവായത്തോടെ കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാടെന്നും നേരത്തെ കോടിയരി പറഞ്ഞിരുന്നു.

നേരത്തെ സുപ്രീം കോടതി വിധിയില്‍ റിവ്യു ഹര്‍ജ്ജി നല്‍കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപിരംഗത്തുവന്നിരുന്നു. വിശ്വാസികള്‍ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലീം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.



from mangalam.com https://ift.tt/2OCamYp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages