രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ വിഷപാമ്പുകള്‍ക്കൊപ്പം; കുളിപ്പിക്കുന്നതും, പാലൂട്ടി വളര്‍ത്തുന്നതും ഈ 13വയസ്സുകാരി; അറിയാം കാജോളിന്റെ ഞെട്ടിക്കുന്ന ജീവിതം (വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ വിഷപാമ്പുകള്‍ക്കൊപ്പം; കുളിപ്പിക്കുന്നതും, പാലൂട്ടി വളര്‍ത്തുന്നതും ഈ 13വയസ്സുകാരി; അറിയാം കാജോളിന്റെ ഞെട്ടിക്കുന്ന ജീവിതം (വീഡിയോ)

പാമ്പുകളെ കണ്ടാല്‍ തന്നെ ഏവര്‍ക്കും ഭയമാണ്. വിഷ പാമ്പുകളാണെങ്കില്‍ പറയുകയും വേണ്ട്. എന്നാല്‍ വിഷപാമ്പുകളെ പൂച്ചക്കുട്ടികളെ പോലെ കൊഞ്ചിച്ചും തലോടിയും വളര്‍ത്തുകാണ് ഒരു പെണ്‍കുട്ടി. 13കാരി കാജോളാണ് എഴുന്നേല്‍ക്കുന്നത് മുതല്‍ വിഷപാമ്പുകളെ ശുശ്രൂഷിച്ച് അവയ്‌ക്കൊപ്പം സമയം ചിലവഴിക്കുന്നത്.

കൊടും വിഷമുള്ള രാജവെമ്പാല ഇനത്തില്‍പ്പെട്ട ആറു പാമ്പുകളാണ് ഉത്തര്‍പ്രദേശ് ഖട്ടമ്പൂര്‍ സ്വദേശിയായ കാജോളിന്റെ ഉറ്റ തോഴന്മാര്‍. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ കജോളിന്റെ ഊണും ഉറക്കവുമെല്ലാം ഈ വിഷ പാമ്പുകള്‍ക്കൊപ്പമാണ്. പാമ്പുകളെ വിട്ടുപിരിയാനോ സ്‌കൂളില്‍ കൊണ്ടുപോവാനോ കഴിയാത്തതുകൊണ്ട് പഠനം വരെ നിര്‍ത്തിയിരിക്കുകയാണ് കാജോള്‍.

രാവിലെ എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും. പാമ്പുകളെ കളിപ്പിക്കലാണ് തനിക്ക് ഏറെയിഷ്ടമെന്ന് കജോള്‍ പറയുന്നു. എന്നാല്‍, പാമ്പുകള്‍ക്ക് പുറകെയുള്ള കജോളിന്റെ കറക്കം അവളുടെ അമ്മയ്ക്ക് അത്ര ഇഷമല്ല. പാമ്പുകള്‍ക്ക് ദയയില്ലെന്നും കജോളിന് നിരവധി തവണ കടിയേറ്റിട്ടുണ്ടെന്നും അവളുടെ പിതാവും സാക്ഷ്യപ്പെടുത്തുന്നു. രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരുമുള്ള കാജോളിന്റെ പിതാവ് 45 വര്‍ഷമായി പാമ്പുപിടുത്തക്കാരനാണ്.



from mangalam.com https://ift.tt/2A60Jcg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages