ചികിത്സയിലിരിക്കെ എയിംസില്‍ മന്ത്രിസഭായോഗം വിളിച്ച് മനോഹര്‍ പരീക്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ചികിത്സയിലിരിക്കെ എയിംസില്‍ മന്ത്രിസഭായോഗം വിളിച്ച് മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി: ആദ്യമായി ചികിത്സയിലിരിക്കെ ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ വച്ച മന്ത്രിസഭായോഗം വിളിച്ച് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. അര്‍ബുദത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പരീക്കറെ കഴിഞ്ഞ മാസം 15നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മന്ത്രിസഭായോഗം മുടങ്ങിക്കിടക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രൂക്ഷ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

പൊതുമരാമത്ത് മന്ത്രി സുദിന്‍ ദ്വാലികര്‍, നഗരവികസന മന്ത്രി വിജയ് സര്‍ദേശായി, റവന്യു മന്ത്രി റോഹന്‍ ഖൗണ്ഡേ സാംസ്‌കാരിക മന്ത്രി ഗോവിന്ദ് ഗവാഡെ എന്നിവര്‍ യോഗത്തില്‍ ചേരുന്നതിന് എത്തിയിരുന്നു. സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ ചര്‍ച്ചയാകുന്നതിനൊപ്പം മന്ത്രിമാരുമാര്‍ക്ക് അധിക ചുമതല നല്‍കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

മന്ത്രിമാര്‍ക്ക് അധിക വകുപ്പുകള്‍ കൈമാറുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നീ സഖ്യകക്ഷികളുമായി ചര്‍ച്ചയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇതിന്റെ നേതാക്കളും ഇവിടെ എത്തിയിട്ടുണ്ട്.

പരീകറെ ഡല്‍ഹി എയിംസില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചത് മുതല്‍ക്കാണ് ഗോവയില്‍ രാഷ്ട്രീയ അനിശ്ചിത്വം ഉടലെടുത്തത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ബി.ജെ.പി കേന്ദ്രനേതൃത്വം അതിന് താല്‍പര്യപ്പെട്ടിരുന്നില്ല.



from mangalam.com https://ift.tt/2CeXCQy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages