ലൈംഗികാതിക്രമം : 13 മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം 48 ജീവനക്കാരെ ഗൂഗിൾ പുറത്താക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ലൈംഗികാതിക്രമം : 13 മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം 48 ജീവനക്കാരെ ഗൂഗിൾ പുറത്താക്കി

ന്യൂയോർക്ക്:ലൈംഗികാതിക്രമങ്ങളുടെ പേരിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗൂഗിൾ 48 ഉദ്യോഗസ്ഥരെ പുറത്താക്കിയതായി ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ. ലൈംഗികാതിക്രമത്തിന്റെ പേരിൽ ആരോപണ വിധേയരായ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഗൂഗിൾ സംരക്ഷിക്കുന്നുവെന്നും കമ്പനിയിൽ നിന്നും പുറത്തുപോവാൻ വൻതുക വാഗ്ദാനം ചെയ്തുവെന്നുമുള്ള ന്യൂയോർക്ക് ടൈംസ് വാർത്ത വന്നതിന് പിന്നാലെ ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് പിച്ചൈ ഇക്കാര്യം വ്യക്തമാക്കുന്നത്. ആൻഡ്രോയിഡ് സ്രഷ്ടാവായ ആൻഡി റൂബിൻ ഉൾപ്പടെയുള്ളവരെ ഗൂഗിൾ സംരക്ഷിച്ചുവെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ലൈംഗികാതിക്രമ പരാതി ലഭിച്ചതിന് ശേഷം ഒമ്പത് കോടി ഡോളർ (65.90 കോടി രൂപ ) എക്സിറ്റ് പാക്കേജ് ആയിവാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പുറത്താക്കിയ 48 പേരിൽ 13 പേർ സീനിയർ മാനേജർമാരും മുതിർന്ന പദവികൾ വഹിച്ചിരുന്നവരുമാണെന്ന് സുന്ദർ പിച്ചൈ ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു. എന്നാൽ ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങൾ പരാതിപ്പെടാൻ പുതിയ സംവിധാനങ്ങൾ ഗൂഗിൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും. പേര് വെളിപ്പെടുത്താതെതന്നെ ജീവനക്കാർക്ക് പരാതിയറിയിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ വൈസ് പ്രസിഡന്റ്എയ്ലീൻ നോട്ടനും ഇമെയിൽ സന്ദേശത്തിൽ ഒപ്പിട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2JhWoph
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages