മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കന്നുകാലി ഫാം ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 18 എരുമകളെ തട്ടിയെടുത്തു. രത്നപുരി എന്ന ഗ്രാമത്തിൽ വ്യാഴാവ്ചയാണ് സംഭവം. കൊള്ള സംഘത്തിൽ 25 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഫാം ഉടമ നരേഷ് കുമാറിനേയും മകൻ മോത്തിയേയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം രണ്ട് വാഹനങ്ങളിലായാണ് എരുമകളെ കടത്തിയത്. ഇവരുടെ ബൈക്കും രണ്ട് മൊബൈൽ ഫോണുകളും സംഘം തട്ടിയെടുത്തിട്ടുണ്ട്. സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2D5Q8Rp
via
IFTTT
No comments:
Post a Comment