കേരളത്തിൽ ഡിസ്റ്റിലറികൾ 12; ഒരു സ്ഥലത്തും സ്പിരിറ്റ് ഉണ്ടാക്കുന്നില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

കേരളത്തിൽ ഡിസ്റ്റിലറികൾ 12; ഒരു സ്ഥലത്തും സ്പിരിറ്റ് ഉണ്ടാക്കുന്നില്ല

പാലക്കാട്: പുതിയ ഡിസ്റ്റിലറി അനുവദിച്ചത് വിവാദമാകുമ്പോഴും കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ഒന്നിൽപ്പോലും സ്പിരിറ്റ് ഉണ്ടാക്കുന്നില്ല. കേരളത്തിലുള്ള ഡിസ്റ്റിലറികളിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന സ്പിരിറ്റുപയോഗിച്ചുള്ള മദ്യോത്പാദനം മാത്രമാണ് നടക്കുന്നത്. കരിമ്പിന്റെ മൊളാസസ് ഉൾപ്പെടെയുള്ളവയിൽനിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്ന പ്രകിയയാണ് ഡിസ്റ്റിലറിയിൽ നടക്കേണ്ടത്. സംസ്ഥാനത്ത് 12 സ്ഥാപനങ്ങൾക്കാണ് മൊളാസസിൽനിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കാൻ ലൈസൻസുള്ളത്. കൂടാതെ ഒമ്പത് സ്ഥാപനങ്ങൾക്ക് സ്പിരിറ്റ് കൊണ്ടുവന്ന് മദ്യം ഉത്പാദിപ്പിക്കാനും കുപ്പിയിലാക്കി വിൽക്കാനുമുള്ള ലൈസൻസുണ്ട്. കരിമ്പുകൃഷി അന്യംനിന്നതോടെയാണ് സ്പിരിറ്റ് ഉത്പാദനം ഇല്ലാതായത്. ലാഭം സ്പിരിറ്റ് പുറത്തുനിന്നെത്തിക്കുന്നത് സ്പിരിറ്റ് ഇവിടെ ഉത്പാദിപ്പിക്കുന്നതിനേക്കാൾ ലാഭം മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്നത്. ചേർത്തലയിലെ യു.ബി. ഡിസ്റ്റിലറീസ് ആണ് അവസാനം സ്പിരിറ്റ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്ഥാപനം. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസ് ആണ് പൊതുമേഖലയിൽ കേരളത്തിൽ പ്രധാനമായും സ്പിരിറ്റ് ഉത്പാദിപ്പിച്ചിരുന്നത്. ഇവിടെ ഉത്പാദനം നിർത്തിയതോടെ മേഖലയിലെ കരിമ്പുകൃഷിയും പേരിനു മാത്രമായി. സ്പിരിറ്റ് ഉത്പാദനം ഇല്ലെങ്കിലും ഡിസ്റ്റിലറി ലൈസൻസ് ആണ് മദ്യക്കമ്പനികൾ ഇപ്പോഴും വാങ്ങുന്നത്. പുറത്തുനിന്നുള്ള സ്പിരിറ്റിന് തടസ്സമുണ്ടായാൽ കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ മാത്രമാണിത്. ബ്രൂവറി മാത്രം ലാഭകരമല്ല ബ്രൂവറി മാത്രമായി നിലനിർത്തിക്കൊണ്ടുപോവുക ലാഭകരമല്ല. വിലകുറഞ്ഞതും ഇടത്തരം നിരക്കിലുള്ളതുമായ മദ്യോത്പാദനമാണ് ലാഭകരം. അതിനാൽ ബ്രൂവറികൾ പിന്നീട് ഡിസ്റ്റിലറികളായി വിപുലപ്പെടുത്താറാണ് പതിവ്. കേരളത്തിലെ മിക്ക മദ്യോത്പാദന കമ്പനികൾക്കും തമിഴ്നാട്ടിലും കർണാടകയിലും ഡിസ്റ്റിലറികളും ബ്രൂവറികളുമുണ്ട്. ഇവരാണ് ഇവിടെ വ്യവസായത്തെ നിയന്ത്രിക്കുന്നതും.


from mathrubhumi.latestnews.rssfeed https://ift.tt/2zU7Swg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages