ജക്കാർത്ത: ഇൻഡോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെയെണ്ണം 1,234 ആയി. ദുരന്ത നിവാരണ ഏജൻസി വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുലവേസിയിൽ മണ്ണിനടിയിലായ പള്ളിയിൽനിന്ന് ഒരു ഡസനിലേറെ വിദ്യാർഥികളുടെ മൃതദേഹം കൂടി കണ്ടെത്തിയതിന് ശേഷമുള്ള കണക്കാണിത്. വെള്ളിയാഴ്ച ഭൂകമ്പമാപിനിയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തീരദേശ നഗരമായ പാലു പൂർണമായും തകർന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കവേ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ദുരന്ത നിവാരണ ഏജൻസി മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിനും സുനാമിക്കും ഇരകളായ രണ്ട് ലക്ഷത്തിലേറെപ്പേരുടെ പുനരധിവാസത്തിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി രാജ്യാന്തര സഹായം അഭ്യർഥിച്ചിരിക്കുകയാണ് ഇൻഡോനീഷ്യ. നിലവിൽ ഇൻഡോനീഷ്യൻ പട്ടാളത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ദുന്തത്തെ അതിജീവിച്ചവർ നേരിടുന്നത് കടുത്ത ക്ഷാമമാണ്. ഭക്ഷ്യ ക്ഷാമവും ശുദ്ധജല ദൗർലഭ്യവും രൂക്ഷമാണെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ ആശുപത്രികൾ പരിക്കേറ്റവരേക്കൊണ്ട് നിറഞ്ഞിരുക്കുകയാണ്. ഭക്ഷണത്തിനും, കുടിവെള്ളത്തിനും മറ്റ് അവശ്യ വസ്തുക്കൾക്കും വേണ്ടി മോഷണം നടത്തിയ ഏതാനും പേരെ പോലിസ് അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. Content Highlights:Indonesia earthquake, tsunami death toll rises to 1,234
from mathrubhumi.latestnews.rssfeed https://ift.tt/2y9AjE6
via
IFTTT
No comments:
Post a Comment