ഡംഡം (പശ്ചിമബംഗാൾ): കൊൽക്കത്തയുടെ വടക്കൻ മേഖലയിലെ പച്ചക്കറിച്ചന്തയിൽ ഉണ്ടയ ഉഗ്രശേഷിയുള്ള സ്ഫോടനത്തിൽ എട്ടു വയസുകാരൻ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഡംഡം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാസിപുരയിലെ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടയ്ക്ക് മുന്നിലാണ് രാവിലെ ഒമ്പതിന് സ്ഫോടനമുണ്ടായത്. സമീപത്തെ കടകളും ചന്തയിലെ നടപ്പാതയും സ്ഫോടനത്തിൽ ഭാഗികമായി തകർന്നിട്ടുണ്ട്. സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. അതിനിടെ, സ്ഫോടനം തന്നെ ലക്ഷ്യം വച്ചായിരുന്നെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും സൗത്ത് ഡംഡം മുൻസിപ്പാലിറ്റി ചെയർമാനുമായ പഞ്ചുഗോപാൽ രംഗത്തെത്തി. പിന്നിൽ ബിജെപിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. content highlights:high-intensity blast, Blastin Kolkata
from mathrubhumi.latestnews.rssfeed https://ift.tt/2OAglgp
via
IFTTT
No comments:
Post a Comment