ന്യൂഡൽഹി:ഫോബ്സ് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ 12 ഇന്ത്യൻ കമ്പനികളും. ഇൻഫോസിസ്, ടി.സി.എസ്., ടാറ്റാ മോട്ടോഴ്സ് തുടങ്ങിയവയാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. 250 കമ്പനികളുടെ പട്ടികയാണ് ഫോബ്സ് തയ്യാറാക്കിയിരിക്കുന്നത്. എന്റർടെയ്ൻമെന്റ് ഭീമൻ വാൾട്ട് ഡിസ്നിയാണ് പട്ടികയിൽ ഒന്നാമത്. ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഹിൽട്ടൺ, ഇറ്റാലിയൻ കാർ നിർമാതാക്കളായ ഫെരാറി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പട്ടികയിൽ 61 കമ്പനികളും അമേരിക്കയിൽ നിന്നാണ്. 31-ാം സ്ഥാനത്താണ് ഇൻഫോസിസ്. ടാറ്റാ കൺസൾട്ടൻസി സർവീസസ് (35), ടാറ്റാ മോട്ടോഴ്സ് (70), ടാറ്റാ സ്റ്റീൽ (131), ലാർസൻ ആൻഡ് ടൂബ്രോ (135), ഗ്രാസിം ഇൻഡസ്ട്രീസ് (154), ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (156), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (164), ഏഷ്യൻ പെയിന്റ്സ് (203), സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (227), ഐ.ടി.സി. (239) എന്നിവയാണ് പട്ടികയിലെ മറ്റ് ഇന്ത്യൻ കമ്പനികൾ. ഇന്ത്യയിലെ ബാങ്കിങ് ആൻഡ് ഫിനാൻസ് മേഖലയിൽനിന്ന് എച്ച്.ഡി.എഫ്.സി. ബാങ്ക് മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. 217-ാം സ്ഥാനത്താണ് എച്ച്.ഡി.എഫ്.സി. 2018-ലെ പ്രധാന പത്ത് കമ്പനികളിൽ സാമ്പത്തിക സേവന കമ്പനിയായ വിസ (4), ഡിജിറ്റൽ പേമെന്റ് കമ്പനിയായ പേയ്പാൽ (5), മീഡിയ കമ്പനി നെറ്റ് ഫ്ലിക്സ് (6), സീമെൻസ് (7), ഇന്റർനെറ്റ് റീട്ടെയ്ലർ ആമസോൺ ഡോട്ട് കോം (8), മാരിയറ്റ് ഇന്റർനാഷണൽ (9), മാസ്റ്റർകാർഡ് (10) എന്നിവ ഇടംപിടിച്ചിട്ടുണ്ട്. ജപ്പാനിൽനിന്ന് 32 കമ്പനികളും ചൈനയിൽനിന്ന് 13 കമ്പനികളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2zQ6Lxo
via
IFTTT
No comments:
Post a Comment