തിരുവനന്തപുരം: സ്ത്രീപീഡകർക്ക് പാർട്ടിയിൽസ്ഥാനമുണ്ടാകില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. പി കെ ശശിക്കെതിരായ ആരോപണം സംബന്ധിച്ച്, ആവശ്യമെങ്കിൽ യുവതിയുടെ സമ്മതത്തോടെ പോലീസിന് പരാതി കൈമാറുമെന്നും എംഎ ബേബി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി. കന്യാസ്ത്രീകളെ സംരക്ഷിക്കാൻ തയ്യാറാകാത്ത കത്തോലിക്കാ സഭയുടെ പുരുഷാധിപത്യ സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ. കെ ബാലനും പികെ ശ്രീമതിയും നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് വൈകാതെ സമർപ്പിക്കും. പരാതി നല്കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. പക്ഷേ, പൊലീസിന് പരാതി നല്കാൻ സഖാവ് തീരുമാനിച്ചാൽപാർടിയും സർക്കാരും എല്ലാ പിന്തുണയും ആ സഖാവിന് നല്കും. പൊലീസ് കൈകാര്യം ചെയ്യേണ്ട പ്രശ്നമാണെന്ന് പാർട്ടിക്ക്ബോധ്യമായാൽ, യുവ സഖാവ് സമ്മതിച്ചാൽ, പരാതി പൊലീസിന് കൈമാറുകയും ചെയ്യുമെന്നും ബേബി വ്യക്തമാക്കി. ജലന്ധർ രൂപതയുടെ മെത്രാൻ ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകൾ സത്യഗ്രഹം നടത്തേണ്ടിവന്നത് അസാധാരണമായ സാഹചര്യമാണ്. പൊലീസ് ഇക്കാര്യത്തിൽ നിയമപരമായ നടപടി ഉടൻ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ ഇക്കാര്യത്തിൽ ഒരു ഒത്തു തീർപ്പിനും വഴങ്ങില്ലെന്ന്ഉറപ്പുണ്ട്. എന്നാൽ, കത്തോലിക്ക സഭാ നേതൃത്വം ഇക്കാര്യത്തിൽ നിഷേധാത്മകമായ നിലപാടാണ് എടുക്കുന്നത്. സഭയെ വിശ്വസിച്ച്, ജീവിതം സഭയ്ക്ക് സമർപ്പിച്ച കന്യാസ്ത്രീകളെ സംരക്ഷിക്കാൻ അവർ തയ്യാറാവുന്നില്ല. ഈ കന്യാസ്ത്രീകളോട് അവർ മുഖം തിരിക്കുന്നു. സഭയുടെ പുരുഷാധിപത്യപരമായ ഈ സമീപനം പുനപരിശോധിക്കണമെന്നാണ് അഭിപ്രായമെന്നും ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യത്തിൽ കർശന നടപടിക്ക് മുൻകൈ എടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും എം.എ ബേബി കുറിപ്പിൽ പറയുന്നു. Content Highlights:sexual abuse allegation, p k sasi, M A baby, facebook
from mathrubhumi.latestnews.rssfeed https://ift.tt/2CBB1iX
via
IFTTT
No comments:
Post a Comment