ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താൻ ലോകബാങ്ക് സംഘം ചൊവ്വാഴ്ച കേരളത്തിലെത്തും. സെപ്റ്റംബർ 22 വരെ സംഘം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും. എഡിബിയുടെ സംഘവും ഇവർക്കൊപ്പമുണ്ടാവും. ഇരുപതംഗ സംഘമാണ് കേരളത്തിൽ എത്തുന്നത്. എട്ടു വിഭാഗങ്ങളായി തിരിഞ്ഞാണ് ഇവർ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുക. സംസ്ഥാന സർക്കാരിന്റെ നിർദേശമനുസരിച്ചായിരിക്കും സംഘം വിവിധ പ്രദേശങ്ങൾ സന്ദർശിക്കുക. 5000 കോടി രൂപയുടെ ദീർഘകാല തിരിച്ചടയ്ക്കൽ വ്യവസ്ഥയുള്ള വായ്പയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. പ്രളയത്തിൽ നശിച്ച റോഡ്, പാലം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണിത്. ആകെ 20000 കോടി രൂപയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ നാലിൽ ഒന്ന് ലോകബാങ്കിൽനിന്ന് ലഭിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ലോകബാങ്ക് സംഘത്തിന് കേരളത്തിൽ സന്ദർശനം നടത്താനുള്ള അനുമതി കേന്ദ്രസർക്കാർ നേരത്തെ നൽകിയിരുന്നു. വിശദമായ വിലയിരുത്തൽ നടത്തുമെന്നാണ് ലോക ബാങ്ക് അറിയിച്ചിരിക്കുന്നത്. നേരത്തെ ലോകബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് ഡയറക്ടറുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. Content Highlights:World Bank visits Kerala, flood havoc, Kerala floods
from mathrubhumi.latestnews.rssfeed https://ift.tt/2QhbqyP
via
IFTTT
No comments:
Post a Comment